web analytics

ആത്മഹത്യയായാലും കൊലപാതകമായാലും അവകാശികളില്ലാത്ത മൃതദേഹ​ങ്ങൾക്ക് വൻ ഡിമാന്റ്; ഇതുവരെ കൈമാറിയത് 1,122 അവകാശികളില്ലാത്ത മൃതദേഹ​ങ്ങൾ; ഒരെണ്ണത്തിന് 40000; എംബാം ചെയ്യാത്തതിന് 20,000; ഖജനാവ് സ്വന്തമാക്കിയത് 3.66 കോടി; 2008ന് മുമ്പ് മൃതദേഹങ്ങൾ എങ്ങനെ കിട്ടി എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം

തിരുവനന്തപുരം: മരിച്ചാൽ വിലയില്ലാത്തവർ അല്ല നമ്മൾ. മനുഷ്യ ശവ ശരീരങ്ങൾക്ക് വൻ ഡിമാന്റ് ആണെന്ന് രേഖകൾ. മൃതദേഹ വിൽപ്പന ഇപ്പോൾ സംസ്ഥാനത്തിന് അകത്തും പുറത്തും വൻതോതിൽ നടക്കുന്നു. സ്വകാര്യ മെഡിക്കൽ കോളേജുകളുടെ എണ്ണം വർദ്ധിച്ചതാണ് ഇതിനു കാരണം. പഠന ആവശ്യത്തിനായി മൃതദേഹങ്ങളുടെ ആവശ്യകത കൂടി. അതോടെ ആശുപത്രികളിൽ നിന്നും മൃതദേഹങ്ങൾ വൻതോതിൽ വിൽക്കപ്പെടുന്നു. സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് പഠനാവശ്യത്തിനായി അവകാശികളില്ലാത്ത മൃതദേഹങ്ങൾ നൽകാമെന്ന പ്രത്യേക വ്യവസ്ഥ നിലവിൽവന്നത് 2008-ലാണ്. അതിനുമുമ്പ് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എവിടെനിന്ന് മൃതദേഹം കിട്ടിയെന്നത് അജ്ഞാതമാണ്. സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് പഠനാവശ്യത്തിനായി മൃതദേഹങ്ങൾ നൽകി സംസ്ഥാന ഖജനാവ് സ്വന്തമാക്കിയത് 3.66 കോടി രൂപ. മൃതദേഹ കൈമാറ്റത്തിന് പ്രത്യേക വ്യവസ്ഥ നിലവിൽ വന്ന 2008-ന് ശേഷമുള്ള കണക്കാണിത്.

ഇതുവരെ 1,122 അവകാശികളില്ലാത്ത മൃതദേഹ​ങ്ങളാണ് കൈമാറിയത്. 40,000 രൂപയാണ് ഒരു മൃതദേഹത്തിന് ഈടാക്കുന്നത്. എംബാം ചെയ്യാത്തവയാണെങ്കിൽ 20,000 രൂപയാണ്. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നാണ് ഏറ്റവുമധികം മൃതദേഹങ്ങൾ കൈമാറിയത്.-599 എണ്ണം. പരിയാരം മെഡിക്കൽ കോളേജ്- 166, തൃശൂർ മെഡിക്കൽ കോളേജ്- 157, കോഴിക്കോട് മെഡിക്കൽ കോളേജ്- 99 എന്നിങ്ങനെയാണ് പിന്നിൽ.

സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് പഠനാവശ്യത്തിനായി അവകാശികളില്ലാത്ത മൃതദേഹങ്ങൾ നൽകാമെന്ന പ്രത്യേക വ്യവസ്ഥ നിലവിൽ വന്നത് 2008-ലാണ്. അതിന് മുൻപ് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എവിടെ നിന്ന് മൃതദേഹം കിട്ടിയെന്നത് അജ്‍ഞാതമാണ്. 2000-ന്റെ തുടക്കത്തിലാണ് കേരളത്തിൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ തുടങ്ങുന്നത്. പഠനാവശ്യത്തിന് 12 കുട്ടികൾക്ക് ഒരു മൃതദേ​ഹം എന്ന നിലയിൽ‌ വേണം. 60 കുട്ടികൾക്ക് ഒരു ബാച്ചിന് അഞ്ച് മൃതദേഹങ്ങൾ. ഹൈക്കോടതിയിലെ നീണ്ട പോരാട്ടങ്ങൾക്കൊടുവിലാണ് പ്രത്യേക വ്യവസ്ഥയായത്.

കേസിന്റെ ചരിത്രം ഇങ്ങനെ

2006-ൽ എം.ബി.ബി.എസ്. കോഴ്‌സിന്റെ ഫീസ് ഏകീകരിക്കാനുള്ള സർക്കാർ തീരുമാനത്തിൽ എതിർപ്പറിയിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ ഒരു മൃതദേഹത്തിന് മൂന്നുലക്ഷത്തിലധികം രൂപ നൽകിയാണ് വാങ്ങുന്നതെന്ന് സ്വകാര്യ മെഡിക്കൽ കോളേജ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞിരുന്നു. ഇതിൽനിന്നാണ് മൃതദേഹങ്ങൾ എങ്ങനെയാണ് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് ലഭിക്കുന്നതെന്ന അന്വേഷണം തുടങ്ങി‌യതെന്ന് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽചെയ്ത പ്രോപ്പർചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസ് പറഞ്ഞു.

സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി, സർക്കാർ മെഡിക്കൽ കോളേജുകൾ വഴിയല്ലാതെ സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് മൃതദേഹങ്ങൾ കൈമാറരുതെന്നും നിർദേശിച്ചു.

വിവരാവകാശ രേഖപ്രകാരം പുറത്തുവന്ന ഈ കണക്കുകൾ മൃതദേഹ വിൽപ്പന വ്യാപകമാകുന്നതിന്റെ കാഴ്ചയാണ് കാണിക്കുന്നത്. ആത്മഹത്യയാണൊ കൊലപാതകമാണൊ എന്നുള്ള മരണകാരണമെന്നറിയാതെയാണ് മൃതദേഹങ്ങളുടെ വിൽപ്പന. .ഇങ്ങനെ ചെയ്യുന്നതിലൂടെ പല കുറ്റവാളികളും നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെടുന്നു . കൂടാതെ അജ്ഞാത മൃതദേഹങ്ങൾ ചട്ടപ്രകാരം സൂക്ഷിക്കുന്നില്ലെന്ന പരാമർശം ഉയർന്നു വരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ കൂടിയതോടെ ആണ് ആശുപത്രികളിൽ കുന്നുകൂടുന്ന അജ്ഞാത മൃതദേഹങ്ങളെകുറിച്ച് അന്വേഷണം വേണമെന്ന ആവശ്യമുയരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു ബമാകോ: മാലിയിൽ നടന്ന...

ബംഗാളിൽ ആര് വാഴും? അവസാന ഘട്ട പോരാട്ടത്തിന് ഇന്ന് കൊടിയിറക്കം; ചങ്കിടിപ്പോടെ മുന്നണികൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കുന്ന നിർണ്ണായകമായ രണ്ടാം...

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക സമ്മർദ്ദവും...

നന്ദുകുമാറിന്റെ വീട്ടിൽ ഇപ്പോൾ സ്ഥിരം അതിഥികൾ പെരുമ്പാമ്പ് കുഞ്ഞുങ്ങളാണ്;തുടർച്ചയായ മൂന്നാം ദിവസവും പാമ്പിനെ കണ്ടതോടെ ആശങ്കയിൽ നാട്ടുകാർ

നന്ദുകുമാറിന്റെ വീട്ടിൽ ഇപ്പോൾ സ്ഥിരം അതിഥികൾ പെരുമ്പാമ്പ് കുഞ്ഞുങ്ങളാണ്;തുടർച്ചയായ മൂന്നാം ദിവസവും...

Related Articles

Popular Categories

spot_imgspot_img