കമ്പ്യൂട്ടർ നോക്കിയുള്ള ജോലിയാണോ? നിങ്ങൾക്ക് ഡ്രൈ ഐ സിൻഡ്രോം വന്നേക്കാം

കമ്പ്യൂട്ടറിനു മുന്നിൽ ദീർഘനേരം ജോലി ചെയ്യുന്നവരെ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ അലട്ടാറുണ്ട്. മിക്കവർക്കും കണ്ണിനാണ് അസുഖങ്ങൾ കണ്ടു വരുന്നത് . കണ്ണില്‍ നീര് വറ്റിപ്പോകുന്ന അതായത് ആവശ്യത്തിന് കണ്ണീര്‍ ഉത്പാദിപ്പിക്കപ്പെടാതിരിക്കുകയോ അല്ലെങ്കില്‍ പെട്ടെന്ന് ഇവ ബാഷ്പീകരിച്ച് പോവുകയോ ചെയ്യുന്ന അവസ്ഥയായ ഡ്രൈ ഐ സിൻഡ്രോം നിരവധി പേരെ ബാധിക്കാറുണ്ട്. കണ്ണുകള്‍ വരണ്ടുപോവുകയും, ചുവന്ന നിറം കയറുകയും, ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുകയും ചെയ്യുന്നതുമെല്ലാം ഡ്രൈ ഐ സിൻഡ്രോമിന്റെ ലക്ഷണങ്ങളാണ്. ചില മുന്നൊരുക്കങ്ങള്‍ വഴി ഡ്രൈ ഐ സിൻഡ്രോം ഒഴിവാക്കാം

*20-20-20 റൂള്‍

മണിക്കൂറുകളോളം സ്ക്രീനിലേക്ക് നോക്കി ചിലവിടുന്ന ജോലി ചെയ്യുന്നവര്‍ ഓരോ 20 മിനുറ്റിലും സ്ക്രീനില്‍ നിന്ന് കണ്ണിന് ഇടവേള നല്‍കണം. 20 സെക്കൻഡാണ് കണ്ണിന് വിശ്രമം
നല്‍കേണ്ടത്. ഈ ഇരുപത് സെക്കൻഡില്‍ 20 അടിയെങ്കിലും ദൂരെയുള്ള എന്തിലേക്കെങ്കിലും നോക്കാം. ബ്രേക്കെടുക്കുന്ന സമയത്ത് ഫോണിലേക്ക് നോക്കരുത്.

*ഇമ വെട്ടണം

കണ്ണിമ വെട്ടാതെ ദീര്‍ഘനേരം ഇരിക്കുന്നത് പ്രശ്നമാണ്. അതിനാല്‍ കണ്ണിമ വെട്ടാൻ ഓര്‍ക്കണം. ഉപഭോക്താക്കളെ കണ്ണിമ വെട്ടാൻ ഓർമപ്പെടുത്തുന്ന ആപ്പുകൾ വരെയുണ്ട്.

* ബ്ലൂ-കട്ട് ഗ്ലാസ്

സ്ക്രീനിലേക്ക് ദീര്‍ഘനേരം നോക്കിയിരിക്കുന്നവര്‍ക്ക് കണ്ണുകളുടെ സംരക്ഷണം ഉറപ്പുവരുത്താൻ സഹായിക്കുന്ന ബ്ലൂ-കട്ട് ഗ്ലാസുകള്‍ ഇന്ന് ലഭ്യമാണ്. ഇവ ഉപയോഗിക്കുന്നത് നല്ലൊരു
പ്രതിരോധമാണ്.

*ഹ്യുമിഡിഫയര്‍

ഓഫീസുകളിലാണെങ്കില്‍ ഹ്യുമിഡിഫയര്‍ വെക്കുന്നത് കണ്ണിലെ ജലാംശം വറ്റിപ്പോകുന്നത് തടയാൻ സഹായിക്കും. എസി അന്തരീക്ഷത്തില്‍ കണ്ണ് ഡ്രൈ ആകാനുള്ള സാധ്യത കൂടുതലാണ്.
ഇതിനെ കൈകാര്യം ചെയ്യുന്നതിനാണ് ഹ്യുമിഡിഫയര്‍ സ്ഥാപിക്കുന്നത്.

*ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്സ്

ഡ്രൈ ഐ പ്രശ്നമുള്ളവര്‍ക്ക് കണ്ണ് വല്ലാതെ വരണ്ടുപോകുമ്പോള്‍ താല്‍ക്കാലികമായ ആശ്വാസത്തിന് ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്സ് ഉപയോഗിക്കാവുന്നതാണ്. ഇത് മെഡിക്കല്‍ സ്റ്റോറുകളില്‍
ലഭ്യമാണ്.

*വര്‍ക്കിംഗ് അന്തരീക്ഷം

ദീര്‍ഘനേരം സ്ക്രീനിലേക്ക് നോക്കിയിരുന്ന് വര്‍ക്ക് ചെയ്യുന്നവരെ സംബന്ധിച്ച് അവരുടെ ജോലിയുടെ അന്തരീക്ഷം അനുകൂലമായിരിക്കണം.കസേര, ടേബിളിന്‍റെ ഉയരം, സിസ്റ്റം
വച്ചിരിക്കുന്ന രീതി എല്ലാം ജോലി ചെയ്യുന്നവര്‍ക്ക് ഗുണകരമായ രീതിയിലായിരിക്കണം. കണ്ണിന്‍റെ ലെവലിന് അല്‍പം താഴെയായിരിക്കണം കംപ്യൂട്ടര്‍. ഇത് ഇമ വെട്ടുന്നത് കൂട്ടുന്നതിന്
സഹായിക്കും.

*പരിശോധനകള്‍

കൃത്യമായ ഇടവേളകളില്‍ കണ്ണ് പരിശോധന നടത്തണം. മണിക്കൂറുകളോളം കംപ്യൂട്ടറില്‍ നോക്കി ജോലി ചെയ്യുന്നവര്‍ പരിശോധന നടത്തുന്നത് നല്ലതാണ്.

Read Also:കഴുത്തിലെ കറുപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

വിവാഹമോചന കേസ് നൽകിയപ്പോൾ സ്വപ്നേഷ് ഇങ്ങനെ ചെയ്യുമെന്ന് ഭാര്യ സ്വപ്നത്തിൽ പോലും കരുതിയില്ല

കോഴിക്കോട്: വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന...

Related Articles

Popular Categories

spot_imgspot_img