ഗ്യാസ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തൃശൂർ: ഗ്യാസ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരിലാണ് ദാരുണ സംഭവം നടന്നത്.
വെള്ളാങ്ങല്ലൂർ മൂന്നാം വാർഡിൽ എരുമത്തടം സ്വദേശി തൃക്കോവിൽ വീട്ടിൽ രവീന്ദ്രന്റെ ഭാര്യ ജയശ്രീ (60) ആണ് മരിച്ചത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വെള്ളാങ്ങല്ലൂരിലെത്തിക്കും. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്.
ജയശ്രീയും ഭർത്താവ് രവീന്ദ്രനും ചേർപ്പിലുള്ള ബന്ധുവീട്ടിൽ പിറന്നാൾ ആഷോഷം കഴിഞ്ഞ് മടങ്ങിയെത്തി ലൈറ്റ് ഓൺ ചെയ്‌തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സിലിണ്ടർ രണ്ടും വീടിന് പുറത്താണ് സൂക്ഷിച്ചിരുന്നത്.
ഗ്യാസ് ലീക്കായി വീടിനകം മുഴുവൻ നിറഞ്ഞിരുന്നതായാണ് കരുതുന്നത്. അപകടത്തിൽ പൊള്ളലേറ്റ രവീന്ദ്രൻ ഇപ്പോഴും എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൽ വീടിന്റെ മുൻവശത്തെ ഇരുമ്പ് വാതിൽ അടക്കം തകർന്നിട്ടുണ്ട്. എല്ലാ മുറികളിലും ഗ്യാസ് നിറഞ്ഞ് നിന്നുരുന്നതിനാൽ വീട് മുഴുവനും തീപടർന്ന് നാശനഷ്ടം. അപകടവിവരം അറിഞ്ഞ് ഇരിങ്ങാലക്കുട ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിരുന്നു.
കൊച്ചിൻ റിഫൈനറിയിൽ തീപിടുത്തം
കൊച്ചി: എറണാകുളത്ത് വൻ തീപിടുത്തം. കൊച്ചി അമ്പലമുകള്‍ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തം ഉണ്ടായത്.
കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽ നിന്ന് തീ പടർന്നെന്നാണ് കരുതുന്നത്. പ്രദേശമാകെ പുക പടർന്നിരുന്നു. ഇതേ തുടർന്ന് അയ്യങ്കുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു.
വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. വലിയ പൊട്ടിത്തെറി കേട്ടതായി നാട്ടുകാർ പറയുന്നു.
അയ്യങ്കുഴിയിൽ പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. അയ്യൻകുഴിയിലെ 45ഓളം കുടുംബങ്ങളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.
കൊച്ചിയിൽ കത്തിയമർന്ന കപ്പൽ ആഫ്രിക്കയിലേക്ക്!
കൊച്ചി: കഴിഞ്ഞമാസം 9നാണ് കേരളാ തീരത്തിന് സമീപം വച്ച് സിംഗപ്പൂർ കപ്പലായ വാൻഹായ് 503ന് തീ പിടിച്ചത്.
തീ അണക്കാനുള്ള ശ്രമങ്ങൾ ഉടനടി തുടങ്ങിയിരുന്നു. അഡ്വാന്റിസ് വിർഗോ ടഗ്ഗിൻ്റെ സഹായത്തോടെയാണ് തീയണക്കാനുള്ള തീവ്ര ശ്രമങ്ങൾ നടന്നത്.
ഇതിനകം തീ അണയ്ക്കാൻ മാത്രം 12,000 ലിറ്ററോളം രാസമിശ്രിതം ഉപയോഗിച്ചു. പക്ഷെ ഇന്നലെ കപ്പലിൽ നിന്നും വീണ്ടും തീ ഉയരുകയായിരുന്നു.
അതോടെ കപ്പലിനെ ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് വലിച്ചുകൊണ്ടുപോകാനുള്ള നീക്കം താത്കാലികമായി നിർത്തിവച്ചു.
ആഫ്രിക്കൻ രാജ്യങ്ങളിലെ ഏതെങ്കിലും ഒരു തുറമുഖത്തേക്ക് കപ്പലിനെ മാറ്റുന്നതിനെക്കുറിച്ചാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് ഇപ്പോൾ ആലോചിക്കുന്നത്.
കപ്പലിലെ 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്‌തുക്കളുണ്ടെന്നായിരുന്നു പുറത്തു വന്ന വിവരം.
വിവിധ തരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡർ, ടർപെന്റൈൻ അടക്കം തീപിടിത്തത്തിന് സാധ്യതയുള്ള വസ്‌തുക്കളും കണ്ടെയ്നറുകളിലുണ്ട്.
എന്നാൽ കണ്ടെയിനറുകളിൽ എന്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന കാര്യം കമ്പനി ഇതുവരെയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
കപ്പലിലെ 243 കണ്ടെയ്‌നറുകളിൽ വെളിപ്പെടുത്താത്ത ചില വസ്തുക്കൾ ഉള്ളതായാണ് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ കണ്ടെത്തൽ.
Summary: A tragic incident occurred in Vellangallur, Irinjalakuda, where a woman who sustained severe injuries in a gas explosion has succumbed to her injuries. The explosion had left her critically injured and under treatment.