web analytics

അവധി ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ച് ഹോട്ടലുടമ

വർക്കല: അവധി ചോദിച്ചതിന് ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ച് ഹോട്ടലുടമ. വക്കം പുത്തൻവിളയിൽ അമ്പാടിയിൽ ഷാജിക്കാണ് കുത്തേറ്റത്.

ഷാജിയെ കുത്തിപ്പരിക്കേൽപ്പിച്ച ഹോട്ടൽ ഉടമയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. വർക്കല നരിക്കല്ല് മുക്കിലെ ഹോട്ടൽ അൽ ജസീറയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം നടന്നത്.

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവധി ചോദിച്ചതിന് പിന്നാലെ ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് അടിപിടിയിൽ എത്തുകയുമായിരുന്നു. ഹോട്ടലുടമയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

മാസപ്പടിയിൽ ഉടൻ ഇടപെടാൻ ഇഡി; കുറ്റപത്രം കൈമാറാൻ തീരുമാനം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ ഇടപെടാനുള്ള നീക്കവുമായി ഇഡി. കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്‌ഐഒ) കുറ്റപത്രം ഉടൻ ഇഡിയ്ക്ക് കൈമാറാൻ ധാരണയായി.

കുറ്റപത്രത്തിന്റെ പകർപ്പ് വേണമെന്ന് എറണാകുളം സെഷൻസ് കോടതിയിൽ ഇഡി ഉദ്യോ​ഗസ്ഥർ അപേക്ഷ നൽകിയിരുന്നു. പിന്നീട് കോടതി ഇത് അംഗീകരിക്കുകയായിരുന്നു. ഇനി ജില്ലാ കോടതിയിൽ നിന്ന് ഈ കുറ്റപത്രത്തിന് നമ്പർ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുൻപുള്ള പ്രാരംഭ നടപടികൾ കോടതി തുടങ്ങും.

അടുത്ത ആഴ്ചയോടെ 13 പേർക്കെതിരെ കോടതി സമൻസ് അയക്കും. തുടർന്ന് കുറ്റപത്രത്തിൽ പേരുള്ളവർ അഭിഭാഷകൻ വഴി കോടതിയിൽ ഹാജരാകേണ്ടിവരും. അതെ സമയം കുറ്റപത്രം റദ്ദാക്കാൻ ഇവർക്ക് മേൽക്കോടതികളെയും സമീപിക്കാവുന്നതാണ്.

114 രേഖകൾ അടക്കം വിശദമായി പരിശോധിച്ച ശേഷമാണ് കോടതി കുറ്റപത്രത്തിൽ കേസ് എടുത്തത്. എസ്എഫ്ഐഒ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള സംഭവങ്ങൾ ഉൾപ്പെടുന്നതാണ്. അതിനാൽ രേഖകൾ പരിശോധിച്ചശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്നും മുതിർന്ന ഇഡി ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

1.72 കോടിരൂപ വീണയും കമ്പനിയും സേവനം നൽകാതെ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തൽ. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലും ഇതിനുശേഷം നടന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ തീർപ്പിലും കണക്കുകൾ ശരിവച്ചു.

വീണ വിജയനും കമ്പനിക്കും രാഷ്ട്രീയനേതാക്കൾക്കുമെല്ലാം ഇത്തരത്തിൽ പണം നൽകിയതടക്കം, സ്വകാര്യ കരിമണൽക്കമ്പനിയായ സിഎംആർഎൽ 197.7 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

തട്ടിപ്പു നടത്തിയെന്ന് എസ്എഫ്‌ഐഒ കണ്ടെത്തിയ നിപുണ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെയും ഡയറക്ടർമാർ ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളാണ്.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ ‘കുട്ടിക്കുറുമ്പി’ക്ക് ഇന്ന് ഒന്നാം പിറന്നാൾ

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ 'കുട്ടിക്കുറുമ്പി'ക്ക് ഇന്ന് ഒന്നാം...

കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി കോഴിക്കോട്: കഴിഞ്ഞ ദിവസം കാണാതായ...

കെഎസ്ആർടിസി എസി പ്രീമിയം ബസ് വീണ്ടും കട്ടപ്പുറത്ത്; കോയമ്പത്തൂർ സർവീസ് പത്ത് ദിവസമായി നിലച്ചു

കെഎസ്ആർടിസി എസി പ്രീമിയം ബസ് വീണ്ടും കട്ടപ്പുറത്ത്; കോയമ്പത്തൂർ സർവീസ് പത്ത്...

പുണ്യമായി അക്ഷയ തൃതീയ; സമ്പദ്‌സമൃദ്ധിയുടെയും സദ്കർമ്മങ്ങളുടെയും അക്ഷയദിനം ഇന്ന്; ഐശ്വര്യം തേടി വിശ്വാസികൾ; സ്വർണ്ണ വിപണിയിലും തിരക്ക്

പുണ്യമായി അക്ഷയ തൃതീയ; സമ്പദ്‌സമൃദ്ധിയുടെയും സദ്കർമ്മങ്ങളുടെയും അക്ഷയദിനം ഇന്ന്; ഐശ്വര്യം തേടി...

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സ് നായകനാകുമെന്ന് ആർ. അശ്വിൻ

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സ് നായകനാകുമെന്ന് ആർ. അശ്വിൻ ചെന്നൈ: മലയാളി താരം...

അക്ഷയ തൃതീയയിൽ സ്വർണവിൽപ്പന കുതിപ്പ്; 2,000 കോടിയുടെ വ്യാപാരം

അക്ഷയ തൃതീയയിൽ സ്വർണവിൽപ്പന കുതിപ്പ്; 2,000 കോടിയുടെ വ്യാപാരം തിരുവനന്തപുരം: അക്ഷയ തൃതീയ...

Related Articles

Popular Categories

spot_imgspot_img