web analytics

കാരവനിലെത്തുന്ന ആ സൂപ്പർ കുതിരകളെ ഇനി എങ്ങനെ കാണും; ഇനി ഊട്ടിയുടെ സ്വന്തം പന്തയത്തിന് വേദിയില്ല; കോടികൾ മറിയുന്ന കുതിരപന്തയം ഇനി പഴങ്കഥ

ഊട്ടി: ഊട്ടിയിലെ പ്രസിദ്ധമായ കുതിരപ്പന്തയം നിലയ്ക്കുന്നു. പാട്ടത്തുകയിൽ കുടിശ്ശിക വന്നതോടെയാണ് പന്തയമൈതാനം കഴിഞ്ഞദിവസം റവന്യു വകുപ്പ് പിടിച്ചെടുത്ത് മുദ്രവച്ചത്. മദ്രാസ് റെയ്സ് ക്ലബ്ബാണ് ഊട്ടിയില്‍ കുതിരപ്പന്തയം നടത്തിയിരുന്നത്.Horse racing that costs crores is now a myth

1978-ല്‍ സര്‍ക്കാര്‍ 52.34 ഏക്കര്‍ ഭൂമി ക്ലബ്ബിന് പാട്ടത്തിന് കൊടുക്കുകയായിരുന്നു. 1986 മുതല്‍ പാട്ടത്തുക കുടിശ്ശികയായി. 2001-ല്‍ സര്‍ക്കാര്‍ നോട്ടീസ് അയച്ചെങ്കിലും ക്ലബ്ബ് കാര്യമാക്കിയില്ല. തുടര്‍ന്ന് പ്രശ്‌നം കോടതിയിലെത്തി. അതിനിടെ കുടിശ്ശിക 822 കോടി രൂപയായി ഉയര്‍ന്നു.

സ്ഥലം പിടിച്ചെടുക്കാനും പൊതു ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാനും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷയില്‍ ആര്‍.ഡി.ഒ. മഹാരാജിന്റെ നേതൃത്വത്തില്‍ റവന്യുവകുപ്പ് അധികൃതര്‍ മൈതാനത്തെത്തി നോട്ടീസ് പതിക്കുകയും മുദ്രവെക്കുകയുമായിരുന്നു.

ലോകത്തെമ്പാടുമുള്ള കുതിരപ്രേമികൾ ഒത്തുചേർന്നിരുന്ന മേളയായിരുന്നു ഊട്ടിയിലേത്. വിനോദ സഞ്ചാരമേഖലയ്ക്കും ജാക്പോട്ട് കാലമായിരുന്നു. ബ്രിട്ടീഷുകാർ തുടങ്ങിവച്ച അതേ ചിട്ടയോടെയാണ് പന്തയം ഇന്നും നടക്കുന്നത്.

കുതിര ഗ്രൗണ്ടിലോടും പന്തയം ഓൺലൈനിലും

കുതിരയോട്ട മത്സരങ്ങളുടെ പ്രധാനം പന്തയം വയ്ക്കലാണ്. നിയമവിധേയമായും അല്ലാതെയും ലക്ഷങ്ങൾ ഒഴുകും. 1990 കളിൽ വാതുവയ്‌പിന്റെ പേരിൽ കുതിരപ്പന്തയം സർക്കാർ നിരോധിച്ചപ്പോൾ ഊട്ടി നിലച്ചുപോയിരുന്നു.

ഇടവേളയ്‌ക്കു ശേഷം വീണ്ടും പന്തയത്തിനു കളമൊരുങ്ങി. ഓരോ കുതിരപ്പന്തയത്തിലൂടെ സമ്പന്നരായവരുടെ കഥകള്‍ കേള്‍ക്കാമെങ്കിലും പന്തയത്തില്‍ സര്‍വവും നഷ്ടപ്പെട്ട ഒരുപാടു പേരുമുണ്ട്.

ഒരു തവണ നഷ്ടപ്പെട്ടാൽ കടം വാങ്ങി വീണ്ടും പന്തയത്തിനെത്തുന്നവരുണ്ട്. ദശലക്ഷങ്ങൾ വില പിടിക്കുന്ന കുതിരകളാണ് പന്തയത്തിൽ പങ്കെടുക്കുന്നത്. ഓരോരുത്തരുടെയും മികവ് ആരാധകർക്കും വാതുവയ്പുകാർക്കും അറിയാം.

കാരവനില്‍ സൂപ്പർ സ്റ്റാർ കുതിരകൾ

അതിസമ്പന്നരാണ് കുതിരപ്പന്തയത്തിന് എത്തുക. ഓരോ വർഷവും ലക്ഷങ്ങൾ കുതിരപ്പന്തയത്തിൽ പൊടിക്കുന്നതിനായി നീക്കിവയ്ക്കുന്നവരുണ്ട്.

എയർകണ്ടീഷൻ ചെയ്ത വാഹനങ്ങളിൽ കുതിരകൾ വരുന്നത് പണ്ട് കാലത്ത് കൗതുകമായിരുന്നെങ്കിൽ ഇപ്പോൾ സൂപ്പർതാരങ്ങളുടേതുമാതിരി കാരവനുകൾ കുതിരകൾക്കുണ്ട്.

പ്രമുഖ കുതിരയോട്ട മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുന്നതോടെ ഖ്യാതി കൂടുന്നവരാകും പന്തയക്കുതിരകൾ. കുതിരകളെ കാണാൻ മാത്രമല്ല ആഡംബര വാഹനങ്ങൾ കാണാനും ഊട്ടിയിൽ ഈ സമയത്ത് ആളുകൾ എത്താറുണ്ട്.

ഏറ്റവും വിലയേറിയ ആഡംബര കാറുകളില്‍ എത്താന്‍ ധനാഢ്യർ മത്സരിക്കുന്ന വേദിയാണ് കുതിരപ്പന്തയം. പന്തയം കണക്കാക്കി ഏറ്റവും ലേറ്റസ്റ്റ് വാഹനങ്ങൾ ബുക്ക് ചെയ്തു വരുത്തുന്നവരുണ്ട്. രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകൾ പലരും ഊട്ടിയിൽ അവധിക്കാല വസതികൾ നിലനിർത്തുന്നത് പന്തയത്തില്‍ പങ്കെടുക്കല്‍ ലക്ഷ്യമിട്ടുകൂടിയാണ്.

നൂറ്റാണ്ടിലേറെ ചരിത്രം

ബ്രിട്ടീഷുകാരുടെ കാലം മുതലാണ് കുതിരപ്പന്തയം ആരംഭിച്ചത്. 134 ാമത് പന്തയമാണ് ഇത്തവണ നടക്കുന്നത്. 1905 ൽ കൗതുകമെന്ന നിലയിൽ തുടങ്ങിയ പന്തയം പിന്നീട് മത്സരമായി. പിന്നീട് ഇത് ഊട്ടിയുടെ സംസ്കാരത്തിന്റെ ഭാഗമായി. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിൽ 55 ഏക്കറിലുള്ളതാണ് ഊട്ടി റേയ്സ് ക്ലബ്.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു, പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രവർത്തകൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു...

മതപരിവർത്തന ശ്രമവും ലൈംഗിക പീഡനവും: ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ

ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ മുംബൈയിലെ...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

അങ്കണവാടികളിൽ കുട്ടികളെ ഭയപ്പെടുത്തരുത്, കുറവുകളെ പരിഹസിക്കരുത്: അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ്

അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് അങ്കണവാടികളിലെ കുരുന്നുകളോട് ജീവനക്കാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച്...

Related Articles

Popular Categories

spot_imgspot_img