web analytics

പിഞ്ചോമനകൾക്ക് കണ്ണിക്കാട്ട് കുടുംബത്തിൻ്റെ സ്നേഹസ്പർശം ; അംഗനവാടി കുട്ടികൾക്ക് പഠിച്ചും കളിച്ചും വളരാൻ സമ്മാനങ്ങളുമായി ഹൊറൈസൺ ഗ്രൂപ്പ് എം.ഡി എബിൻ എസ് കണ്ണിക്കാട്ട്

തൊടുപുഴ: കുരുന്നുകളെ വരവേൽക്കാനൊരുങ്ങുന്ന കല്ലൂർക്കാട് പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് പഠനോകരണങ്ങളും കളിപ്പാട്ടങ്ങളും നൽകി കണ്ണിക്കാട്ട് കുടുംബം. കണ്ണിക്കാട്ട് കുടുംബാംഗമായ ഹൊറൈസൺ ഗ്രൂപ്പ് എം ഡി എബിൻ എസ് കണ്ണിക്കാട്ട്, പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബിക്ക് നൽകികൊണ്ട് വിതരണോദ്ഘാടനം നിർവഹിച്ചു.

കല്ലൂർക്കാട് പഞ്ചായത്തിലെ ഒൻപത് അങ്കണവാടികളും സ്‌കൂളുകളും ശിശുസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടമായാണ് പഠനോകരണങ്ങളും കളിപ്പാട്ടങ്ങളും നൽകിയത്. അങ്കണവാടികളെല്ലാം പെയിൻ്റടിച്ച് വർണാഭമാക്കിയിട്ടുണ്ട്. ചുമരുകളിലെല്ലാം കുഞ്ഞുങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും അക്ഷരങ്ങളും വരച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ വികസനങ്ങൾക്കായി പൂർണപിന്തുണയും കൈത്താങ്ങുമാകുന്നത് എബിൻ എസ് കണ്ണിക്കാട്ടാണ്.

സേവനമല്ല, മറിച്ച് നാടിന്റെ വികസനത്തിന്റെ ഭാഗമാകുകയാണ് ലക്ഷ്യമെന്നും ഞങ്ങളോടൊപ്പം ഞങ്ങളുടെ നാടും കൂടി വികസിക്കണമെന്നും അതിനു വേണ്ടി പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ടെന്നും എബിൻ സി കണ്ണിക്കാട്ട് പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് സ്റ്റാൻ‌ഡിങ്ങ് കമ്മിറ്റി ചെയർ മാൻമാരായ ജിബി എ.കെ, സണ്ണി സെബാസ്‌റ്റ്യൻ, അസിസ്‌റ്റ‌ൻ്റ് സെക്രട്ടറി സിബി കുന്നനാൽ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ജിലൂ ഷ്യൻ തോമസ്, ടിംപിൾ എബിൻ തുടങ്ങിയവർ സന്നിഹിതരായി.

 

Read Also: എന്തോ.. മലയാളികൾക്ക് ഇഷ്ടമാണ് ഈ കണ്ണൂരുകാരന്റെ കാർക്കശ്യം; മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തൊൻപതാം പിറന്നാൾ

Read Also: ബേബി ലോഷനിൽ വായിക്കാൻ കഴിയാത്ത പാക്കിങ് ലേബൽ ഉപയോഗിച്ചു; 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Read Also: ഇനി ശബരി മാത്രം മതി!! മാവേലി സ്റ്റോറുകളില്‍ മറ്റ് ബ്രാന്‍ഡുകളുടെ വില്‍പ്പന നിര്‍ത്തും

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img