web analytics

കാട്ടുപന്നിയെ കണ്ടു ഭയന്നോടി, വീണത് മറയില്ലാത്ത കിണറ്റിൽ; കഴുത്തൊപ്പം വെള്ളത്തിൽ ഒരു രാത്രിയും പകലും കിണറ്റിൽ കഴിച്ചുകൂട്ടിയ അടൂരിലെ വീട്ടമ്മയ്ക്ക് ഒടുവിൽ അത്ഭുതകരമായ രക്ഷപ്പെടൽ

കാട്ടുപന്നിയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ വീട്ടമ്മ കിണറ്റിൽ കഴിഞ്ഞത് 20 മണിക്കൂറോളം. ഇന്ന് ഉച്ചയോടെ കണ്ടെത്തുമ്പോൾ ഒരു ദിവസം മുഴുവൻ മരണത്തെ മുഖാമുഖം കണ്ടെങ്കിലും ഒടുവിൽ രക്ഷപ്പെട്ട ആശ്വാസമായിരുന്നു അടൂർ വയലാ പരുത്തിപ്പാറ തുവയൂർ സ്വദേശി എലിസബത്തിന്. ഇന്നലെ വൈകിട്ടാണ് സംഭവം നടക്കുന്നത്. വൈകിട്ട് നാലുമണിയോടെ പറമ്പിലേക്ക് ഇറങ്ങിയ എലിസബത്തിന് അടുത്തേക്ക് കാട്ടുപന്നി ചീറി അടുക്കുകയായിരുന്നു. രക്ഷപ്പെടാനായി തിരിഞ്ഞോടിയ എലിസബത്ത് ഓട്ടത്തിനിടെ മറയില്ലാത്ത കിണറ്റിൽ വീണു. പലകെ കൊണ്ടും മൂടി ഇട്ടിരുന്ന കിണറിന് മീതെ ചവിട്ടിയപ്പോൾ പലക ഒടിഞ്ഞ ഇവർ കിണറ്റിൽ വീഴുകയായിരുന്നു.

കഴുത്തൊപ്പം വെള്ളം ഉണ്ടായിരുന്ന കിണറിൽ വീണങ്കിലും കാര്യമായ പരിക്കു ഒന്നും പറ്റാതിരുന്നതിനാൽ എലിസബത്തിന് വെള്ളത്തിൽ എഴുന്നേറ്റ് നിൽക്കാനായി. ഇതിനിടെ എലിസബത്തിനെ കാണാതായതോടെ കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും അന്വേഷണം ആരംഭിച്ചു. പോലീസിൽ വിവരവും അറിയിച്ചു. പോലീസ് പറഞ്ഞതനുസരിച്ച് സമീപത്തെ കിണറുകളിൽ പരിശോധന നടത്തുന്നതിനിടെയാണ് കിണറ്റിലെ വെള്ളത്തിൽ നിൽക്കുന്ന നിലയിൽ എലിസബത്തിനെ കണ്ടെത്തിയത്.

അഗ്നിശമനസേന എത്തി എലിസബത്തിനെ പുറത്ത് എത്തിച്ചപ്പോൾ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ ആയിരുന്നു അവർ. ഒരു രാത്രിയും പകൽ ഉച്ചവരെയും വെള്ളത്തിൽ തന്നെ കഴിച്ചുകൂട്ടിയെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ എലിസബത്തിനില്ല.

Read Also: ‘എത്രയും വേഗം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുക’: ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ മുന്നറിയിപ്പ്

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

Related Articles

Popular Categories

spot_imgspot_img