സ്കൂൾ വിദ്യാർത്ഥികളെ കയറ്റാതെ പോകാൻ ശ്രമിച്ച സ്വകാര്യ ബസിന് മുമ്പിൽ കിടന്ന് ഹോം ഗാർഡ്
വെള്ളിയാഴ്ച വൈകുന്നേരം കുന്ദമംഗലം കാരന്തൂരിലാണ് സംഭവം നടന്നത്. സംഭവം കണ്ട വിദ്യാർത്ഥികൾ കൈയ്യടി നൽകി ഹോം ഗാർഡിന് പിന്തുണ അറിയിച്ചു.
നിയ എന്ന സ്വകാര്യ ബസ് സ്ഥിരമായി വിദ്യാർത്ഥികളെ അവഗണിച്ച് പോകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പതിവുപോലെ ഇന്നും വിദ്യാർത്ഥികളെ കയറ്റാതെ പോകാൻ ശ്രമിച്ചു.
ഇത് ശ്രദ്ധയിൽപ്പെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് തടഞ്ഞെങ്കിലും ബസ് നിർത്താതെ മുന്നോട്ട് നീങ്ങി. മറ്റൊരു മാർഗമില്ലാതെ വന്നപ്പോൾ, ഹോം ഗാർഡ് റോഡിൽ കിടന്ന് ബസ് തടഞ്ഞു.
പാറത്തോട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ അഭിരാജ് ചില്ലറക്കാരമല്ല…!
കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അടിമാലിയിൽ നിന്നും അറസ്റ്റിൽ. കൊട്ടാരക്കര കരിപ്ര അഭിരാജ് ( 32) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഹോം ഗാർഡ് ബസിന് മുന്നിൽ കിടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. “എന്റെ നെഞ്ചത്ത് കയറി പോകാതെ ഈ ബസ് ഇവിടുന്ന് നീങ്ങില്ല” എന്നാവശ്യപ്പെട്ടുകൊണ്ട് ഹോം ഗാർഡ് ഉച്ചത്തിൽ ബസ് ജീവനക്കാരോട് പറഞ്ഞതും വീഡിയോയിൽ വ്യക്തമാണ്.
21 ന് ഉച്ച സമയത്താണ് മോഷണം നടന്നത്. കാഞ്ഞിരപ്പള്ളി ഇടക്കുന്നം താമരപ്പടി ഭാഗത്ത് വാടക വീടിന്റെ അടുക്കള ഭാഗത്തുള്ള കതക് ചവിട്ടി തുറന്ന് വീടിനുള്ളിൽ കയറി കിടപ്പുമുറിയുടെ അലമാരയിൽ ഡപ്പിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 18 ഗ്രാം സ്വർണമാല പ്രതി മോഷ്ടിക്കുകയായിരുന്നു.
വീട്ടുകാർ ആശുപത്രിയിൽ പോയി തിരികെ വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്, വീടിന്റെ അടുക്കള വാതിൽ തകർന്ന നിലയിലും, വീടിനുള്ളിലെ മൂന്ന് അലമാരകളും കുത്തിത്തുറന്ന നിലയിലും ആയിരുന്നു.
സംഭവത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ച കാഞ്ഞിരപ്പള്ളി പോലീസിന് സംഭവ സമയം ആ പ്രദേശത്തുകൂടി കോട്ടിട്ട് ബൈക്കിൽ പോയ ഒരാളുടെ ദൃശ്യം മാത്രമാണ് ലഭ്യമായത്.
തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ അടിമാലി ടൗണിൽ ലോഡ്ജിൽ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതിയെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മോഷണംചെയ്ത മുതൽ വീണ്ടെടുത്തിട്ടുണ്ട്. കേരളത്തിൽ ഉടനീളം വിവിധ സ്റ്റേഷനുകളിലായി 24 ഓളം മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ.
ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി.കേരളം കർണാടകം തമിഴ്നാട് സംസ്ഥാനങ്ങളിൽ എത്തുമ്പോൾ അതാത് സ്റ്റേറ്റുകളുടെ നമ്പർപ്ലേറ്റ് ഉപയോഗിച്ചാണ് പ്രതി ബൈക്ക് ഉപയോഗിച്ചിരുന്നത്.
വീടുകളിൽ വന്ന് കോളിംഗ് ബെൽ അടിക്കുകയും ആ വീട്ടിലെ താമസക്കാരെക്കുറിച്ച് അയൽവാസികളോട് ചോദിച്ചറിയുകയും ചെയ്ത ശേഷം പകൽ സമയങ്ങളിൽ ആണ് ഇയാൾ മോഷണം നടത്തിയിരുന്നത്. ഇയാൾക്കെതിരെ 16 ഓളം കേസുകളിൽ വാറണ്ട് നിലവിലുണ്ട്.
ഇടുക്കിയിൽ മുപ്പതിനായിരം സ്‌ക്വയർഫീറ്റിൽ നിർമിച്ച വീട് ജപ്തി ചെയ്യാൻ ഉത്തരവ്…!
ദേവികുളം എസ്എസ്പിഡിഎൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കല്ലാർവാലി എസ്റ്റേറ്റിലെ ജീവനക്കാരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയുടെ വീടും സ്ഥലവും സ്ഥലവും ജപ്തി ചെയ്യാൻ കോടതി ഉത്തരവ്.
കേസിൽ എട്ടാം പ്രതിയായ കട്ടപ്പന, കടമക്കുഴി വാലുമ്മേൽ വീട്ടിൽ ബിനോയി വർഗീസിന്റെ കട്ടപ്പന വില്ലേജിലെ സ്ഥലവും വീടും ദേവികുളം സബ് കോടതി ജപ്തി ചെയ്ത് ഉത്തരവായി.
30,000 സ്‌ക്വയർഫീറ്റിൽ നിർമിച്ച വീടാണ് ജപ്തി ചെയ്യാൻ ഉത്തരവായത്. 2021 ൽ എസ്എസ്പിഡിഎൽ റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ 288 ഏക്കർ കല്ലാർവാലി എസ്റ്റേറ്റ് ബിനോയി വർഗീസ് പാട്ടത്തിന് എടുത്തിരുന്നു.
പിന്നീട് കമ്പനിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് കമ്പനിയുടെ തന്നെ ഉടമസ്ഥയിലുള്ള 14. 5 ഏക്കർ സ്ഥലവും എസ്റ്റേറ്റ് ബംഗ്ലാവും കൈയ്യേറി ബിനോയിയുടെ ജീവനക്കാർ താമസിച്ചെന്നായിരുന്നു കേസ്.
Summary:
Kozhikode: A home guard staged a brave protest by lying in front of a private bus that attempted to leave without taking school students on board.