web analytics

മൂന്ന് ജില്ലകളില്‍ നാളെ അവധി

മൂന്ന് ജില്ലകളില്‍ നാളെ അവധി

തിരുവനന്തപുരം: വടക്കന്‍ കേരളത്തിലെ ജില്ലകളിലടക്കം മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പ് നില നിൽക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളില്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.

കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വയനാട്

വയനാട് ജില്ലയിലെ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.

നാളെ എബിവിപി, കെഎസ് യു വിദ്യാഭ്യാസ ബന്ദ്

പ്രൊഫഷണല്‍ കോളേജുകള്‍ക്കും, മതപഠന സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും, ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് ജൂലൈ 18ന് (18/07/2025, വെള്ളിയാഴ്ച) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

കാസര്‍ഗോഡ്

ജില്ലയില്‍ കനത്ത മഴ തുടരുകയും പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്ത പശ്ചാത്തലത്തില്‍ ആണ് വെള്ളിയാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി നല്‍കിയത്.

ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ് എന്ന് കളക്ടർ അറിയിച്ചു.

അതേസമയം മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല.

ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു

വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 773.00 മീറ്ററായി ഉയര്‍ന്നതിനെ തുടർന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ അടച്ചിട്ടിരിക്കുകയാണ്.

എന്നാൽ ഡാമിലേക്കുള്ള നീരൊഴുക്ക് തുടര്‍ന്ന് ജലനിരപ്പ് 773.50 മീറ്ററില്‍ അധികരിക്കുകയും, മഴയുടെ തീവ്രത വിലയിരുത്തിയും നിയന്ത്രിത അളവില്‍ ഷട്ടര്‍ ഉയര്‍ത്തി അധിക ജലം തുറന്നുവിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

മഴ കുറഞ്ഞ് അണക്കെട്ടിലെ ജലനിരപ്പുയരാത്ത പക്ഷം റെഡ് അലേർട്ട് പ്രഖ്യാപിച്ചാലും ഡാം തുറക്കില്ല.

അഞ്ച് ദിവസം മഴ തുടരും

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.

ജൂലൈ 17, 19, 20 തീയതികളില്‍ അതിതീവ്ര മഴയ്ക്കും തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ ഇക്കാലയളവില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Summary: In view of the continued heavy rainfall warnings in northern Kerala, a holiday has been declared for educational institutions in three districts—Kasaragod, Kannur, and Wayanad—for Friday.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

മുതലയുടെ വയറ്റിൽ മനുഷ്യാവശിഷ്ടങ്ങൾ; കണ്ടെത്തിയത് 6 ഷൂസുകളും! 

മുതലയുടെ വയറ്റിൽ മനുഷ്യാവശിഷ്ടങ്ങൾ; കണ്ടെത്തിയത് 6 ഷൂസുകളും!  ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ മുതലയുടെ വയറ്റിൽ നിന്ന്...

മാളിനുള്ളിൽ പാഞ്ഞുവന്ന ടോയ് ബസ് ഇടിച്ചു; വീട്ടമ്മയുടെ കാലൊടിഞ്ഞു; മൂവാറ്റുപുഴയിൽ സുരക്ഷാവീഴ്ചയെന്ന് പരാതി

മാളിനുള്ളിൽ പാഞ്ഞുവന്ന ടോയ് ബസ് ഇടിച്ചു; വീട്ടമ്മയുടെ കാലൊടിഞ്ഞു; മൂവാറ്റുപുഴയിൽ സുരക്ഷാവീഴ്ചയെന്ന്...

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന്‌; ലീഗിന് ആരോഗ്യം നൽകിയേക്കും

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന്‌ കേരളത്തിൽ യുഡിഎഫ്...

Related Articles

Popular Categories

spot_imgspot_img