web analytics

മയക്കുമരുന്ന് ഉപയോഗം വഴി പടർന്ന് എച്ച്ഐവി; രക്തപരിശോധന നാളെ തുടങ്ങും

മലപ്പുറം: മയക്കുമരുന്ന് കുത്തിവെച്ചതുവഴി മലപ്പുറം വളാഞ്ചേരിയിൽ എച്ച്ഐവി രോഗം പടർന്ന സംഭവത്തിൽ രക്തപരിശോധന നാളെ ആരംഭിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാകും പരിശോധന. ആദ്യഘട്ടത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നത് അതിഥി തൊഴിലാളികളുടെ രക്തമായിരിക്കും.

മയക്കുമരുന്ന് കുത്തിവെച്ചത് വഴി എച്ച്ഐവി ബാധിച്ച പത്ത് പേരിൽ ഒരാൾ മാത്രമാണ് വളാഞ്ചേരി സ്വദേശി. ബാക്കിയുള്ളവരെല്ലാം തന്നെ ലഹരി ഉപയോഗത്തിനായി പല സ്ഥലങ്ങളിൽ നിന്നായി വളാഞ്ചേരിയിൽ എത്തിയവരാണെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരായ ബോധവത്‌കരണം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ പരിശോധനയിലാണ് വളാഞ്ചേരിയിൽ നിന്നും പത്ത് പേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്.

പരിശോധനയിൽ ഒരാൾക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചതോടെയാണ് കൂടുതൽ ആളുകളിലേക്ക് പരിശോധന നീണ്ടത്. ലഹരി ഉപയോഗിക്കുന്ന ആളുകളുടെ സംഘത്തിലേക്കായിരുന്നു പരിശോധന നീണ്ടത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഒമ്പത് പേർക്ക് കൂടി എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള മയക്കുമരുന്ന് ഉപയോഗമാണ് രോഗം പടരാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ.

രോഗബാധ സ്ഥിരീകരിച്ച പത്ത് പേരും നിലവിൽ പ്രത്യേക നിരീക്ഷണത്തിലാണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ മറ്റ് ഭാഗങ്ങളിൽ രോഗ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

സഹാറയിലുണ്ടൊരു അത്ഭുത കണ്ണ്

സഹാറയിലുണ്ടൊരു അത്ഭുത കണ്ണ് അറബി ഭാഷയിൽ സഹാറ എന്ന വാക്കിന് ''മരുഭൂമി'' എന്നാണ്...

യുപിഐ ഇടപാട് പരിധി പത്തുലക്ഷം; നാളെ മുതല്‍

യുപിഐ ഇടപാട് പരിധി പത്തുലക്ഷം; നാളെ മുതല്‍ ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: യുപിഐ വഴി...

14 കാരിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍

14 കാരിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍ പാലക്കാട്: 14 കാരിയുടെ...

സുനില്‍ ഛേത്രി വീണ്ടും ഇന്ത്യന്‍ ടീമില്‍; 6 മലയാളികൾ

സുനില്‍ ഛേത്രി വീണ്ടും ഇന്ത്യന്‍ ടീമില്‍; 6 മലയാളികൾ ന്യൂഡല്‍ഹി: ഇതിഹാസ താരം...

ഹൃദയസ്തംഭനം; യുവാവിന് ദാരുണാന്ത്യം

ഹൃദയസ്തംഭനം; യുവാവിന് ദാരുണാന്ത്യം ബെംഗളൂരു: മാനേജരോട് സിക് ലീവിന് അപേക്ഷിച്ചതിന് പിന്നാലെ ഹൃദയസ്തംഭനത്തെ...

ഉരുളക്കുപ്പേരിപോലെ മീനാക്ഷിയുടെ കമൻ്റ്

ഉരുളക്കുപ്പേരിപോലെ മീനാക്ഷിയുടെ കമൻ്റ് സിനിമയിൽ ബാലതാരമായെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് മീനാക്ഷി...

Related Articles

Popular Categories

spot_imgspot_img