മുംബൈ: മഹാരാഷ്ട്രയിലെ പുണെയിൽ ഹെലികോപ്റ്റർ തകർന്നു വീണ് 3 പേർ മരിച്ചു. ഇന്നു രാവിലെ 6.45നാണ് അപകടം നടന്നത്. പുണെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്താണ് ഹെലികോപ്റ്റർ തകർന്നു വീണത്. അപകടത്തിനു പിന്നിലെ കാരണം വ്യക്തമല്ല.(Helicopter crash in pune; three died including pilot)
മരിച്ചവരിൽ ഒരാൾ പൈലറ്റാണ്. അപകടത്തിൽ ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ചു. ഇവരെപ്പറ്റിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഹെലികോപ്റ്റർ സർക്കാർ ഉടമസ്ഥതയിൽ ഉള്ളതാണോ സ്വകാര്യ വ്യക്തിയുടേതാണോ എന്നത് അന്വേഷിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവസമയത്ത് ഇവിടെ കനത്ത മൂടല്‍മഞ്ഞ് ഉണ്ടായിരുന്നു. ഇതുമൂലമാകാം അപകടം സംഭവിച്ചത്, പുണെയിലെ പിംപ്രി ചിന്‍ച്‌വാദ് പോലീസ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ കന്‍ഹയ്യ തോറട്ട് പറഞ്ഞു. ഓക്‌സ്‌ഫോര്‍ഡ് ഗോള്‍ഫ് ക്ലബ്ബിന്റെ ഹെലിപാഡില്‍ നിന്നാണ് കോപ്ടര്‍ പറന്നുയര്‍ന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.