ജനുവരി 27 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും
അബുദാബി: അബുദാബിയിലെ റോഡുകളിൽ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി അബുദാബി മൊബിലിറ്റി. തിരക്കേറിയ സമയങ്ങളിലാണ് വലിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ജനുവരി 27 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും.(Heavy vehicles have been restricted on Abu Dhabi)
ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നടപടി. തിങ്കള്‍ മുതല്‍ വ്യാഴം രാവിലെ 6.30 മുതല്‍ ഒമ്പത് വരെയും വൈകീട്ട് മൂന്നു മുതല്‍ രാത്രി ഏഴുവരെയുമാണ് നിരോധനം ഏർപ്പെടുത്തുക. വെള്ളിയാഴ്ചകളില്‍ രാവിലെ 6.30 മുതല്‍ ഒമ്പതു വരെയും പിന്നീട് രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരുമണി വരെയുമാണ് നിയന്ത്രണം. ചരക്കുലോറികള്‍, ടാങ്കറുകള്‍, നിര്‍മാണ ഉപകാരണങ്ങൾക്കുമാണ് നിരോധനം.
റോഡുകളിൽ തിരക്കേറിയ സമയങ്ങളില്‍ വലിയ വാഹനങ്ങള്‍ പതിയെ നീങ്ങുന്നതുമൂലമുണ്ടാവുന്ന ഗതാഗതക്കുരുക്ക് ഇല്ലാതാക്കുകയാണ് ലക്ഷ്യം. നിയന്ത്രണം ലംഘിക്കുന്നുണ്ടോ എന്നറിയാനായി അബുദാബി പോലീസിന്റെ സഹകരണത്തോടെ നിരീക്ഷണം ശക്തമാക്കുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു.