web analytics

ഒമാനിൽ കനത്ത മഴ; മലയാളിയുൾപ്പെടെ 12 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ ഒമ്പത്​ കുട്ടികളും

ഒമാനിൽ ഞായറാഴ്ച ഉച്ചക്ക്​ ഒന്നര​യോടെ പെയ്ത കനത്ത മഴയിൽ മലയാളിയുൾപ്പെടെ 12 പേർ മരിച്ചു. ബിദിയയിലെ സനയയ്യിൽ പത്തനംതിട്ട അടുർ കടമ്പനാട്​ സ്വദേശി സുനിൽകുമാർ (55) ആണ്​ മരിച്ചത്​. മരിച്ച മറ്റുള്ളവർ സ്വദേശി പൗരൻമാരാണ്​. ഇതിൽ ഒമ്പത്​ കുട്ടികളും ഉൾപ്പെടും. അതേസമയം, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്​. വെള്ളം കുത്തിയൊലിച്ചതിനെ തുടർന്ന്​ ഇദ്ദേഹം നടത്തിയിരുന്ന വർക്ക്​ഷോപ്പിന്‍റെ ​ മതിൽ തകർന്നാണ്​ അപകടം ഉണ്ടായത്. റോയൽ ഒമാൻ പൊലീസിന്‍റെയും സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയുടെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച്​ കൊണ്ടിരിക്കുയാണെന്ന്​ അധികൃതർ വ്യക്​തമാക്കി.

നിരവധിപേർ വാദിയിൽ കുടുങ്ങി കിടക്കുന്നുണ്ട് എന്നാണു റിപ്പോർട്ട്. ഇവർക്കായുള്ള തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. കനത്ത മഴയുടെ പശ്​ചാതലത്തിൽ നാല്​ ഗവർണറേറ്റിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക്​ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്​. മസ്‌കത്ത്, തെക്ക്​-വടക്ക്​ ശർഖിയ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്കാണ്​ അവധി നൽകിയത്. ന്യൂനമർദത്തിന്‍റെ പശ്​ചാതലത്തിൽ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയാണ്​ തുടരുന്നത്​.

Read also; ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് പിന്തുണ പ്രഖ്യാപിച്ച് നടി ശോഭന; സ്ഥാനാര്‍ത്ഥിപര്യടനത്തിലും പങ്കെടുക്കും; നാളെ മോദിയോടൊപ്പം വേദിയിലെത്തും

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img