ക്ഷേമപെന്‍ഷനില്‍ നിന്നും കയ്യിട്ടുവാരിയ സർക്കാർ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ആരോഗ്യവകുപ്പിലെ 373 പേരുടെ പട്ടികയാണ് പുറത്തുവന്നത്. ഇവരില്‍ വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുണ്ട്. Health Department releases names of government officials who embezzled welfare pensions
ഈ ഉദ്യോഗസ്ഥരില്‍ നിന്നും അവര്‍ അനധികൃതമായി കൈപറ്റിയിട്ടുള്ള തുക പതിനെട്ട് ശതമാനം പലിശയടക്കം തിരിച്ചുപിടിക്കണമെന്നുള്ളതാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വ്യക്തമാക്കുന്നത്.
ജീവനക്കാര്‍ക്കെതിരെ വകുപ്പ് തല അച്ചടക്ക നടപടിയെടുക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു.
ആദ്യഘട്ടത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നായി 1400 പേര്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ കൈപറ്റിയെന്നാണ് പുറത്തുവന്നത്.
പട്ടിക എന്തുകൊണ്ട് പൂഴ്ത്തിവെക്കുന്നു, തട്ടിപ്പു നടത്തിയവരെ എന്തിന് സംരക്ഷിക്കുന്നു എന്ന ചോദ്യമാണ് ഉയര്‍ന്നുവന്നത്. ഇവരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷസംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.