മലയാളികള്‍ ഉള്‍പ്പടെയുള്ളവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ മുന്നറിയിപ്പ് നൽകി അധികൃതർ; കാരണം ഇതാണ്…!
സ്വദേശി ബാലിക ലൈംഗിക പീഡനത്തിന് ഇരയായെന്ന കേസിനു പിന്നാലെ Northern Ireland-കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷം. കലാപം മൂന്നു ദിവസം പിന്നിട്ടതോടെ ശക്തമാകുകയാണ്. മലയാളികള്‍ ഉള്‍പ്പടെയുള്ളവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ മുന്നറിയിപ്പ് നൽകി അധികൃതർ.
അനവധി വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. ലക്ഷ്യമിട്ടുള്ള ആക്രമണം ആരംഭിച്ചതോടെ വിദേശികളെ മാറ്റിപ്പാര്‍പ്പിച്ച ഒരു വിനോദ കേന്ദ്രത്തിനും അക്രമികള്‍ തീയിട്ടു.
ഇന്ത്യക്കാർ ഉൾപ്പെടെ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാരോടു ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വനിതാ പോലീസ് വസ്ത്രം മാറുന്നത് ഒളി ക്യാമറയിൽ പകർത്തി – പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Northern Ireland-കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷം ആയതോടെ ജാഗ്രത പുലര്‍ത്താനാവശ്യപ്പെട്ടും അടിയന്തര സാഹചര്യമുണ്ടായാല്‍ സഹായം തേടാൻ നിര്‍ദേശിച്ചും മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളും മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ ദിവസങ്ങളില്‍ ബെല്‍ഫാസ്റ്റ്, ബാലിമന, ആന്‍ട്രിം, ന്യൂട്ടൗണ്‍അബ്ബേ, കാരിക്‌ഫെര്‍ഗസ്, ലാണ്‍, ലിസ്ബണ്‍, പോര്‍ട്ടാഡൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ഉള്ളതിനാല്‍ കരുതല്‍ വേണമെന്നാണ് നിര്‍ദേശം.
പ്രക്ഷോഭകാരികള്‍ ആക്രമണം അഴിച്ചു വിടാനുള്ള സാധ്യത പരിഗണിച്ച് വൈകുന്നേരങ്ങളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്. പ്രക്ഷോഭം കൂടുതല്‍ പ്രദേശങ്ങളിലേയ്ക്കു വ്യാപിക്കും എന്ന മുന്നറിയിപ്പ് കൂടുതൽ ശക്തമാക്കുകയാണ്.
കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായി വിദേശികള്‍ കൂടുതലായുള്ള നിശ്ചിത സ്ഥലങ്ങളില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ഇതിനിടെ മൂന്നു ദിവസങ്ങളായി വിവിധ കേന്ദ്രങ്ങളില്‍ നടന്നുവരുന്ന പ്രതിഷേധ ആക്രമങ്ങളില്‍ ഒട്ടനവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട; പിടിയിലായവരിൽ ഇന്ത്യന്‍ വംശജരും
ടൊറന്റോ: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയില്‍ പിടിയിലായവരില്‍ ഇന്ത്യന്‍ വംശജരും.
50 ദശലക്ഷം കനേഡിയന്‍ ഡോളര്‍ (ഏകദേശം 299.3 കോടി രൂപ) മൂല്യമുള്ള 479 കിലോഗ്രാം കൊക്കെയ്‌നാണ് കാനഡയിലെ പീല്‍ റീജനല്‍ പൊലീസ് പിടികൂടിയത്.
യുഎസില്‍ നിന്ന് ഗ്രേറ്റര്‍ ടൊറന്റോയിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച ഒന്‍പത് പേരെയാണ് പൊലീസ് പിടികൂടിയത്. ട്രക്ക് ഡ്രൈവര്‍മാര്‍ മിഷിഗനിലെ യുഎസ് അതിര്‍ത്തി കടന്നാണ് കാനഡയിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചത്.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ലഹരിമരുന്ന്, വെടിമരുന്ന് കുറ്റങ്ങളുമായി ബന്ധപ്പെട്ട് 35 ക്രിമിനല്‍ കുറ്റങ്ങള്‍ ആണ് ചുമത്തിയത്.
അര്‍വിന്ദര്‍ പവാര്‍ (29), മന്‍പ്രീത് സിങ് (44), ഗുര്‍തേജ് സിങ് (36), കരഞ്ജിത് സിങ് (36), സര്‍താജ് സിങ് (27), ശിവ് ഓങ്കാര്‍ സിങ് (31), സജ്ഗിത് യോഗേന്ദ്രരാജ (31), ടോമി ഹ്യൂന്‍ (27), ഫിലിപ്പ് ടെപ് (39) എന്നിവരാണ് പിടിയിലായത്.
വ്യത്യസ്ത പരിശോധനകളിലാണ് ഇത്രയും വലിയ ലഹരിവേട്ട നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
Summary: Anti-immigrant unrest in Northern Ireland: Authorities have issued warnings to workplaces employing immigrants, including Malayalis, following recent incidents of anti-immigrant violence and unrest. Security measures are being tightened, and local officials are urging caution and vigilance.