web analytics

ഒളിവിലിരിക്കേ കച്ചേരിപ്പടിയിൽ പൊതുസ്ഥലത്തെത്തിയിട്ടും പിടികൂടാനായില്ല; സുഹൃത്തുക്കളുടെ ഫോൺ സംഭാഷണം വിനയായി; ഇടശേരി ബാർ വെടിവെയ്പ്പ് കേസിൽ വിനീത്പിടിയിലായത് അങ്കമാലി പോലീസ്‌സ്റ്റേഷനിൽ കീഴടങ്ങാനിരിക്കേ

കൊച്ചി: കൊച്ചിയിലെ കതൃക്കടവ് ബാറിലുണ്ടായ വെടിവെപ്പിലെ മുഖ്യപ്രതിയെ എറണാകുളം നോർത്ത് പോലീസ് പിടികൂടിയത് അങ്കമാലി സ്റ്റേഷനിൽ കീഴടങ്ങുന്നതിന് തൊട്ടുമുമ്പ്. ഒന്നാം പ്രതി വിനീത് വിജയനെയാണ് എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷൻ പരിസരത്തുനിന്ന് പൊലീസ് പിടികൂടിയത്. സംഭവ ശേഷം ഒളിവിൽ പോയ വിനീത് അങ്കമാലിയിലുള്ള അഭിഭാഷകനെ ബന്ധപ്പെട്ടിരുന്നു. ഇയാളുടെ നിർദേശ പ്രകാരം അങ്കമാലി പോലീസ് സ്റ്റേഷനിൽ കീഴടങ്ങാനായിരുന്നു തീരുമാനം. വിനീതുമായി ബന്ധപ്പെട്ടവരുടെ ഫോൺ സംഭാഷണങ്ങളിൽ നിന്നുമാണ് ഈ വിവരം കൊച്ചി സിറ്റി പോലീസ് അറിഞ്ഞത്. തുടർന്ന് വിനീതിനെ എറണാകുളത്തുനിന്നും പിടികൂടുകയായിരുന്നു. രണ്ടു ദിവസം മുമ്പ് കച്ചേരിപ്പടിയിലെ ഫാർമസി ജം​ഗ്ഷനിലും വിനീത് പ്രത്യക്ഷപ്പെട്ടിരുന്നു. വിവരം അറിഞ്ഞ് പോലീസ് എത്തിയതോടെ വിനീത് രക്ഷപ്പെടുകയായിരുന്നു.

ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ സംഭവം നടന്നതു മുതൽ ഇയാൾ കൊച്ചിയിൽ തന്നെ ഉണ്ടായിരുന്നതായാണ് വിവരം. സംഭവം കഴിഞ്ഞ് അഞ്ച് മണിക്കൂറോളം ഇയാളുടെ ഫോൺ ഓണായിരുന്നെങ്കിലും ലൊക്കേഷൻ ഉപയോ​ഗിച്ച് പിടികൂടാൻ അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് സാധിച്ചിരുന്നില്ല. പിന്നീട് മൂവാറ്റുപുഴ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. എന്നാൽ ഈ സമയത്തും വിനീത് കൊച്ചിയിൽ തന്നെ ഉണ്ടായിരുന്നതായാണ് വിവരം.
വെടിവെപ്പിനുപയോഗിച്ച തോക്ക് വിനീത് വിജയന്റേതാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മുമ്പും പല കേസുകളിലും പെട്ടയാളാണ് വിനീത് എന്ന് പൊലീസ് സൂചിപ്പിക്കുന്നു. കേസിലെ മറ്റു മൂന്നു പ്രതികളെ മൂവാറ്റുപുഴ പൊലീസ് പിടികൂടിയിരുന്നു.
എതിർചേരിയിൽ ആക്രമണം ഏത് നിമിഷവും ഉണ്ടായേക്കുമെന്ന ഭയത്തിലാണ് തോക്കുമായാണ് വിനീത് നടന്നിരുന്നത്. അടിച്ചാൽ തിരിച്ചടിക്ക് വേണ്ടിയായിരുന്നു ഇത്. ബാർ ജീവനക്കാർക്കുനേരെ നിറയൊഴിക്കുമെന്ന് കരുതിയിരുന്നില്ല. ഇടശേരി ബാർ വെടിവയ്പ്പ് കേസിൽ അറസ്റ്റിലായ പ്രതികൾ മുഖ്യപ്രതിയെക്കുറിച്ച് പൊലീസിനോട് വെളിപ്പെടുത്തിയതാണിത്.

പെരുമ്പാവൂർ ഗുണ്ടാ സംഘത്തിലെ കണ്ണിയാണ് പിടിയിലായ വിനീതടക്കമുള്ളവർ. കഞ്ചാവ് കടത്തും മറ്റുമാണ് പ്രധാന വരുമാന മാർഗമെന്ന് പൊലീസ് പറഞ്ഞു. ലഹരിയിടപാടുമായി ബന്ധപ്പെട്ട് വിനീത് എറണാകുളത്തെ മറ്റൊരു ഗുണ്ടാസംഘവുമായി തെറ്റിയിരുന്നു. ഇതിനുശേഷമാണ് തോക്കുമായി നടക്കാൻ തുടങ്ങിയതത്രേ.
തൊടുപുഴ സ്വദേശിയുടെ ഫോർഡ് ഫിഗോ കാറാണ് പ്രതികൾ വാടകയ്ക്ക് എടുത്തിരുന്നത്.സി.സി ടിവി ദൃശ്യത്തിൽനിന്ന് കാറിന്റെ നമ്പർ ശേഖരിച്ച പൊലീസ് ഉടമയെ ആദ്യം കസ്റ്റഡിയിലെടുത്തു. ഇയാൾ കാർ വാടകയ്ക്കെടുത്തവരെക്കുറിച്ച് പൊലീസിന് വിവരം കൈമാറുകയായിരുന്നു. മുടവൂരിൽ കാർ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിലാണ് പ്രതികൾ സ്ഥലംവിട്ടത്

രണ്ടാഴ്ച്ച മുമ്പാണ് കതൃക്കടവിലെ ഇടശ്ശേരി ബാറിന് മുന്നിൽ വെടിവെപ്പുണ്ടായത്. രണ്ടു ബാർ ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. ബാർ ജീവനക്കാരായ സിജിൻ, അഖിൽ എന്നിവർക്കാണ് പരുക്കേറ്റത്.
മദ്യം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

വാക്കുതർക്കം രൂക്ഷമായതോടെ സംഘം എയർ പിസ്റ്റൾ ഉപയോഗിച്ച് ബാർ ജീവനക്കാരെ വെടിവെക്കുകയായിരുന്നു. സിജിൻറെ വയറ്റിലും അഖിലിൻറെ കാലിനുമാണ് വെടിയേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
തർക്കത്തിനിടെ ബാർ മാനേജരെയും ഇവർ മർദ്ദിച്ചിരുന്നു. വെടിയുതിർത്ത ശേഷം പ്രതികൾ കാറിൽ തന്നെ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സി.സി.റ്റി.വി കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി എറണാകുളം നോർത്ത് പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img