web analytics

ആട് ഫാം തുടങ്ങാനാണെന്ന വ്യാജേനെ പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് വാങ്ങി; തുടങ്ങിയത് കള്ളുഷാപ്പും; കള്ള് ഷാപ്പ് വിരുദ്ധ ജനകീയ കമ്മറ്റിയുണ്ടാക്കിയ യുവാവിൻ്റെ കാല്‍ തല്ലി ഒടിച്ചു; ഭാര്യക്കും പരിക്ക്അന്വേഷണം തുടങ്ങി മലപ്പുറം പോലീസ്

മലപ്പുറം: കള്ള് ഷാപ്പ് വിരുദ്ധ ജനകീയ കമ്മറ്റിയുണ്ടാക്കിയ യുവാവിൻ്റെ കാല്‍ തല്ലി ഒടിച്ചു. മലപ്പുറം തുവ്വൂരില്‍ ആണ് സംഭവം.

കള്ള് ഷാപ്പ് തുടങ്ങുന്നതിന് എതിരെ സമരം നടത്തിയതിനാണ് പി.പി. വില്‍സന്റെ കാൽ തല്ലിയോടിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വീടുകള്‍ക്ക് സമീപത്തായി കള്ള് ഷാപ്പ് തുടങ്ങുന്നതിന് എതിരെ ജനകീയ സമരം ആരംഭിച്ചിട്ട് 45 ദിവസമായി. കഴിഞ്ഞ ദിവസം രാത്രിയാണ് പി.പി വില്‍സന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയത്. കള്ള്ഷാപ്പ് തുടങ്ങുന്നതിന് തടസം നിന്നാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപെടുത്തയാണ് മര്‍ദ്ദിച്ചത്. വില്‍സനും ഭാര്യ സുധയ്ക്കും പരിക്കേറ്റു.

ആട് ഫാം തുടങ്ങാനാണെന്ന് പറഞ്ഞാണ് പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് വാങ്ങിയതെന്നും കള്ള് ഷാപ്പിന്റെ ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് പഞ്ചായത്ത് അധികൃതര്‍പോലും വിവരം അറിഞ്ഞതെന്നും തുവ്വൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു

തുവ്വൂര്‍ തേക്കുംപുറത്ത് ജനവാസ മേഖലയില്‍ കള്ള് ഷാപ്പ് തുടങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കള്ള് ഷാപ്പ് വിരുദ്ധ ജനകീയ കമ്മറ്റി.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

‘മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ ഞാൻ തന്നെ’; കെ സുധാകരന്റെ പ്രതികരണം ചർച്ചയാക്കി കോൺഗ്രസ് ക്യാംപുകൾ

‘മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ ഞാൻ തന്നെ’; കെ സുധാകരന്റെ പ്രതികരണം ചർച്ചയാക്കി...

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ കത്തുന്നു?

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ...

നഗരത്തിലെ സ്ത്രീസുരക്ഷ പരീക്ഷിക്കാൻ കമ്മീഷണർ രാത്രിയിൽ റോഡിലിറങ്ങി; മൂന്ന് മണിക്കൂറിൽ സമീപിച്ചത് നാൽപ്പതോളം പുരുഷന്മാർ !

നഗരത്തിലെ സ്ത്രീസുരക്ഷ പരീക്ഷിക്കാൻ കമ്മീഷണർ രാത്രിയിൽ റോഡിലിറങ്ങി ഹൈദരാബാദ് നഗരത്തിലെ സ്ത്രീസുരക്ഷയുടെ...

ഐപിഎല്ലിലെ 1.10 കോടിയുടെ ‘കുട്ടി’താരം കുരുക്കിൽ; വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നത് ബാലവേലയെന്ന് പരാതി; നിയമപോരാട്ടത്തിന് ശിവകുമാർ നായക്

ഐപിഎല്ലിലെ 1.10 കോടിയുടെ 'കുട്ടി'താരം കുരുക്കിൽ; വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നത് ബാലവേലയെന്ന്...

ഫാസ്ടാഗ് കൈയിൽ പിടിച്ചാൽ പണി കിട്ടും; വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി എൻഎച്ച്എഐ

ഫാസ്ടാഗ് കൈയിൽ പിടിച്ചാൽ പണി കിട്ടും; വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി...

ലൈംഗികാതിക്രമം തടഞ്ഞതിന് ക്രൂരമർദനം; അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന തൃശൂർ വാടാനപ്പള്ളി സ്വദേശിനി മരിച്ചു

ലൈംഗികാതിക്രമം തടഞ്ഞതിന് ക്രൂരമർദനം; തൃശൂർ വാടാനപ്പള്ളി സ്വദേശിനി മരിച്ചു ബംഗളൂരുവിൽ വച്ച് മലയാളി...

Related Articles

Popular Categories

spot_imgspot_img