web analytics

ലോക ഒന്നാം നമ്പർ ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യ; ഐസിസി ടി20 റാങ്കിംഗിൽ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യക്കാരൻ

ന്യൂഡൽഹി:പുതിയ ഐസിസി ടി20 റാങ്കിംഗിൽ ശ്രീലങ്കയുടെ വനിന്ദു ഹസരംഗയ്ക്കൊപ്പം ലോക ഒന്നാം നമ്പർ ഓൾറൗണ്ടറായി ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ. 2024 ലെ ഐസിസി ടി20 ലോകകപ്പിന്റെ പ്രകടനമാണ് താരത്തിന് നേട്ടമായത്.Hardik Pandya became the world’s number one all-rounder

ടി20 ലോകകപ്പിൽ ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത ഹർദിക് പാണ്ഡ്യയ്ക്ക് റെക്കോർഡ്. ഐസിസിയുടെ ടി20 ഓൾറൗണ്ടർ റാങ്കിങ്ങിൽ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന പെരുമയാണ് ഹർദിക് പാണ്ഡ്യയെ തേടിയെത്തിയത്.

ഈ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് പാണ്ഡ്യ. ടി20 ലോകകപ്പിൽ ഉടനീളം ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഹാർദിക് മികച്ച പ്രകടനമാണ് നടത്തിയത്. ടൂർണമെന്റിൽ താരം 144 റൺസും 11 വിക്കറ്റും നേടി.

ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ ചേസിന്റെ അവസാന ഓവർ എറിഞ്ഞ ഹാർദിക് 15 റൺസ് പ്രതിരോധിക്കുന്നതിനോടൊപ്പം മില്ലറെ പുറത്താക്കി. അതിന് മുമ്പ് ആപകടകാരിയായ ക്ലാസനെയും ഹാർദ്ദിക് മടക്കി.

ഓൾറൗണ്ടർ റാങ്കിംഗില് മാർക്കസ് സ്റ്റോയിനിസ്, ഷാക്കിബ് അൽ ഹസൻ, ലിയാം ലിവിങ്സ്റ്റൺ, സിക്കന്ദർ റാസ എന്നിവർ ഒരു സ്ഥാനം മെച്ചപ്പെടുത്തി. ആദ്യ പത്തിൽ മറ്റൊരു ഇന്ത്യൻ താരവും ഇടംപിടിച്ചില്ല. ലിസ്റ്റിൽ അക്‌സർ 12ാം സ്ഥാനത്തുണ്ട്. താരം ഏഴ് സ്ഥാനം മെച്ചപ്പെടുത്തി.

ടി20 ലോകകപ്പിൽ 144 റൺസും 11 വിക്കറ്റുകളുമായി മികച്ച ഓൾറൗണ്ട് പ്രകടനമാണ് ഹർദിക് പാണ്ഡ്യ പുറത്തെടുത്തത്. ഫൈനലിൽ ദക്ഷിണാഫ്രിക്ക ജയത്തിലേക്ക് നീങ്ങുന്നുവെന്ന തോന്നൽ സൃഷ്ടിച്ച്, മികച്ച ഫോമിൽ കളിച്ചിരുന്ന ദക്ഷിണാഫ്രിക്കൻ ബാറ്റർ ഹെയ്ന്റിച്ച് ക്ലാസന്റെ നിർണായക വിക്കറ്റ് കൊയ്ത് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത് ഹർദിക്കിന്റെ ബൗളിങ് ആണ്.

ഫൈനലിൽ 20 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് നിർണായക വിക്കറ്റുകളാണ് ഹർദിക് നേടിയത്. 17 വർഷം നീണ്ട കാത്തിരിപ്പിന് ശേഷം ടി20 ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നതിൽ നിർണായക പങ്കാണ് ഹർദിക് വഹിച്ചത്.

രണ്ടുപേരെ പിന്തള്ളിയാണ് ഹർദിക് ഐസിസിയുടെ ടി20 ഓൾറൗണ്ടർ റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. ഹർദിക്കിന് 222 പോയിന്റുകളാണ് ഉള്ളത്. ഇതുവരെ ഒരു ഇന്ത്യൻ ഓൾറൗണ്ടറും ടി20 ഓൾറൗണ്ടർ റാങ്കിങ്ങിൽ ഒന്നാമത് എത്തിയിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

Other news

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ 

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ  കൊച്ചി: ഒന്നാം...

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ പാലക്കാട്: കോൺഗ്രസ് നേതാവും...

Related Articles

Popular Categories

spot_imgspot_img