നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ ഉച്ചയ്ക്ക് 1.30 ന് ക്ഷേത്രം നട അടയ്ക്കും
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നട നേരത്തെ അടക്കും. ശ്രീകോവിൽ ചുമർച്ചിത്രങ്ങളുടെ നവീകരണത്തിന്റെ ഭാഗമായാണ് തീരുമാനം. ചുമർച്ചിത്രങ്ങളുടെ പാരമ്പര്യ തനിമയും ശൈലിയും നിലനിർത്തിക്കൊണ്ട് നവീകരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ ഉച്ചയ്ക്ക് ക്ഷേത്രം നട നേരത്തെ അടയ്ക്കും എന്നാണ് അറിയിപ്പ്.(Guruvayur temple close early)
ഉച്ചപ്പൂജ കഴിഞ്ഞ് ക്ഷേത്രം നട അടച്ചതിനു ശേഷമാണ് നവീകരണ പ്രവർത്തികൾ നടക്കുക. ശ്രീകോവിൽ നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ ഉച്ചയ്ക്ക് 1.30 ന് ക്ഷേത്രം നട അടയ്ക്കും. എന്നാൽ ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും പതിവ് പോലെ ക്ഷേത്രം നട 3.30 ന് തുറക്കും.
ഉത്സവത്തിന് മുൻപേ ക്ഷേത്രം ശ്രീകോവിൽ ചുമർച്ചിത്രങ്ങളുടെ നവീകരണം പൂർത്തിയാക്കാനാണ് ദേവസ്വം ലക്ഷ്യമിടുന്നത്.