റിക്രൂട്ട്മെന്‍റ് ബോർഡ് അധികാരം റദ്ദാക്കി; സുപ്രീംകോടതിയെ സമീപിച്ച് ദേവസ്വം
ഡൽഹി: ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന്റെ അധികാരം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി.
വീട്ടുഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം മറച്ചു; കുവൈത്ത് പൗരന് ജീവപര്യന്തം
സ്റ്റേ ആവശ്യപ്പെട്ട് ബോർഡ്
ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകൻ ജി. പ്രകാശ് ഹർജി സമർപ്പിച്ചത്.
നിലവിലുള്ള എല്ലാ നിയമന വിജ്ഞാപനങ്ങളും ഹൈക്കോടതി റദ്ദാക്കിയിരുന്നു.
മേൽനോട്ട സമിതിയെയും ചോദ്യം ചെയ്തു
നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ വിരമിച്ച ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ അധ്യക്ഷനായ മൂന്നംഗ മേൽനോട്ട സമിതിയെ ഹൈക്കോടതി നിയോഗിച്ചിരുന്നു.
സമിതിയുടെ കാലാവധി ഒരു വർഷമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
നിയമനപ്രക്രിയയിൽ പുതിയ വഴിത്തിരിവ്
ഈ സമിതിയുടെ രൂപീകരണവും റിക്രൂട്ട്മെന്‍റ് ബോർഡിന്റെ അധികാരം എടുത്തുകളഞ്ഞതുമാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.
English Summary:
The Guruvayur Devaswom Recruitment Board has moved the Supreme Court challenging the Kerala High Court order that revoked its authority in temple appointments. The plea seeks a stay on the verdict that cancelled ongoing recruitment notifications and appointed a special monitoring committee to oversee future selections.









