കൊച്ചി: കോതമംഗലത്ത് അതിഥിതൊഴിലാളിയുടെ മകൾ മരിച്ച നിലയിൽ. യുപി സ്വദേശിനിയായ 6 വയസുകാരിയെ ഇവർ താമസിക്കുന്ന വാടക വീട്ടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെല്ലിക്കുഴി ഒന്നാം വാർഡിൽ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻ്റെ മകൾ മുസ്കാൻ(6) ആണ് മരിച്ചത്.
രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല. രാവിലെയാണ് കുട്ടി മരിച്ച വിവരം അറിഞ്ഞത്. എങ്ങനെയാണ് കുട്ടി മരിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ കോതമംഗലം പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്.