കടുത്ത വേനലിനും കാലവർഷക്കെടുതിക്കും പിന്നാലെ ഇടുക്കിയിൽ വിവിധ ഭാഗങ്ങളിൽ വെട്ടുകിളി ശല്യവും രൂക്ഷമായി. കൂട്ടമായെത്തി വിളകൾ തിന്നു തീർക്കുന്ന വെട്ടുകിളികൾ വൻതോതിൽ പെരുകുന്നുണ്ട്. വാഴ, കുരുമുളക്, കൊക്കോ കുരുമുളകിന് താങ്ങുകൊടുക്കുന്ന ചെടികൾ എന്നിവ വളരെ വേഗത്തിലാണ് വെട്ടുകിളികൾ തിന്നു തീർക്കുന്നത്. (grasshopper attacks have become a major concern for farmers in idukki)
ഒരു വെട്ടുകിളിയ്ക്ക് 300 മുട്ടകൾ വരെ ഇടാൻ സാധിക്കും എന്നത് ഇവ വേഗത്തിൽ പെരുകാൻ കാരണമാകുന്നു. കൃഷി വകുപ്പും സർക്കാരും ഇടപെട്ട് വെട്ടുകിളികളെ തുരത്തിയില്ലെങ്കിൽ പെരുകി കൃഷിയാകെ നശിക്കുന്നതിന് കാരണമാകും.
ഇടുക്കിയിൽ ഏലപ്പട്ടയ ഭൂമിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പിടിവീഴും ; പ്ലാന്റേഷൻ ടൂറിസം ഇനി നടക്കില്ല !
ഇടുക്കിയിൽ ഏലപ്പട്ടയ ഭൂമിയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ ഹൈക്കോടതി ഉത്തരവ്. ഏലം കൃഷിക്ക് വേണ്ടി അനുവദിച്ച കെട്ടിടങ്ങൾ ടൂറിസം ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ നടപടി വെണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ജില്ലയിൽ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും കോടതിയുടെ അറിയിപ്പുണ്ട്.
മകയിരം പ്ലാന്റേഷൻ വിവാദത്തിൽ എൻ.ഒ.സി.പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഏലപ്പട്ടയ ഭൂമിയായ മകയിരം പ്ലാന്റേഷനിലെ റിസോർട്ട് പ്രവർത്തനം നിർത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ് ഇറക്കിയത്.
പ്ലാന്റേഷൻ ടൂറിസം എന്ന പേരിൽ ഏലപ്പാട്ട ഭൂമി ടൂറിസം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന വിഷയമാണ് കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. ജില്ലയിലെ മുഴുവൻ ഭൂമിയും പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ട ചുമതല റവന്യു വകുപ്പിനാണ്.









