അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്. വിവാഹചിത്രങ്ങൾ സാമൂഹികമാധ്യമത്തിലൂടെ ഇരുവരും പങ്കുവെച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന് വെളിപ്പെടുത്തുന്നത്. ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യ ടിവി അവതാരകൻ എന്ന നിലയിലും ശ്രദ്ധേയനാണ്. എം. ജി. ശശി സംവിധാനം ചെയ്ത ‘അടയാളങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയപ്പെട്ട അവതാരകനായി മാറി. ഡാഡികൂൾ, ഐജി, വർഷം, പ്രേതം 2 തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. കീ എന്ന ചിത്രത്തിലൂടെ തമിഴിലും അല വൈകുന്ദപുരംലോ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു.
സാന്ത്വനം സീരിയിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗോപിക അനിൽ. ശിവം, ബാലേട്ടൻ എന്നീ സിനിമകളിൽ ബാലതാരമായാണ് ഗോപികയുടെ അരങ്ങേറ്റം. ആയുവേദ ഡോക്ടർ കൂടിയാണ് ഗോപിക അനിൽ. ഇരുവരുടെയും വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ വൻ താരനിരയാണ് അണിനിരന്നത്.
Read Also: ‘മലൈക്കോട്ടൈ വാലിബൻ’ : വിമർശനങ്ങളോട് പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി