ഗവര്‍ണറുടെ സുരക്ഷയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇടപെടല്‍. ഗവര്‍ണര്‍ക്ക് സിആര്‍പിഎഫിന്‍റെ മേല്‍നോട്ടത്തിലുള്ള സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. കൊല്ലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവത്തിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ.രാജ്ഭവനിനും സിആര്‍പിഎഫ് ആകും ഇനി കാവല്‍. കൊല്ലം നിലമേലിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അമ്പതോളം വരുന്ന എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് നാടകീയ സംഭവങ്ങൾ ഉണ്ടായത്. തുടർന്ന് വഴിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗവർണ്ണർ ഇതിനിടയിൽത്തന്നെ ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് കാര്യങ്ങൾ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലും വിവരം ധരിപ്പിച്ചു. ഇതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര ഇടപെടൽ. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ റജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ വിശദാംശങ്ങൾ കേന്ദ്രത്തിന് രാജ്ഭവൻ കൈമാറി. സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രത്തിനു റിപ്പോർട്ടു നൽകുമെന്നും ഗവർണർ അറിയിച്ചു.
Also read: മലൈക്കോട്ടൈ വാലിബൻ എന്താണ് ഉദ്ദേശിക്കുന്നത് ? വിശദീകരണമായി പുതിയ പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ !