web analytics

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് ക്ഷണമില്ല. സർക്കാർ – രാജ്ഭവൻ പോര് തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

സാധാരണ ഓണം വാരാഘോഷങ്ങളുടെ സമാപന ഘോഷയാത്രയിലെ ഫ്ളാഗ് ഓഫ് കർമം നിർവഹിക്കുക ഗവർണറാണ്. തുടർന്ന് മുഖ്യമന്ത്രിക്കും കുടുംബത്തിനൊപ്പമിരുന്ന് ഗവർണറും കുടുംബവും ഘോഷയാത്ര കാണും.

എന്നാൽ ഇക്കുറി ഗവർണർക്ക് പകരം സമാപന ഘോഷയാത്ര മന്ത്രി വി ശിവൻകുട്ടി ഫ്ളാഗ് ഓഫ് ചെയ്യുമെന്നാണ് വിവരം.

പുതിയ ഗവർണറായി ആർലേക്കർ സ്ഥാനം ഏറ്റെടുത്ത സമയത്ത് സർക്കാരുമായി നല്ല ബന്ധമായിരുന്നെങ്കിലും പിന്നീട് നില വഷളായി. ഭാരതാംബ വിവാദത്തിലാണ് ഗവർണർ- സർക്കാർ പോര് കനത്തത്.

കൂടാതെ വിസി നിയമനവുമായി ബന്ധപ്പെട്ട് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ച നിലപാട് തന്നെയാണ് ആർലേക്കറും സ്വീകരിച്ചത്. ഇതും ഇരു വിഭാഗങ്ങൾക്കിടയിലെ ബന്ധം വഷളാക്കി.

മുൻ വർഷങ്ങളിൽ സർവകലാശാല വിസി നിയമന വിഷയത്തിൽ ഉടലെടുത്ത പ്രശ്നങ്ങളുടെ പേരിൽ ആരിഫ് മുഹമ്മദ് ഖാനും സർക്കാർ ഓണാഘോഷ പരിപാടിയിൽ നിന്ന് വിട്ടു നിന്നിരുന്നു. 2022 ൽ നടന്ന ഓണാഘോഷ പരിപാടിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ ക്ഷണിച്ചിരുന്നില്ല.

എന്നാൽ ക്ഷണമില്ലെന്ന് കണ്ടതോടെ ആരിഫ് മുഹമ്മദ് ഖാൻ അന്നേദിവസം അട്ടപ്പാടിയിലെ ഊരിലെത്തി ആദിവാസികൾക്കൊപ്പം ഓണം ആഘോഷിക്കുകയും ചെയ്തു.

2023ൽ മന്ത്രിമാരായ വി ശിവൻകുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനിലെത്തി ഗവർണറെ ഓണാഘോഷത്തിന് ക്ഷണിക്കുകയും ഒപ്പം ഓണക്കോടി കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് പരിപാടിയിൽ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ പിന്നീട് വീണ്ടും സർക്കാർ- ഗവർണർ ബന്ധം വഷളാവുകയായിരുന്നു. തർക്കം രൂക്ഷമായതിനെ തുടർന്ന് ഔദ്യോഗിക യാത്രയയപ്പ് പോലുമില്ലാതെയാണ് ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് മടങ്ങിയത്.

രണ്ടുകൂട്ടം പായസവും കൂട്ടിയുണ്ണാം; ഓണസദ്യ ഒരുക്കാൻ കുടുംബശ്രീയും

തിരുവനന്തപുരം: ഈ വർഷത്തെ ഓണത്തിന് സദ്യ വിളമ്പാനൊരുങ്ങി കുടുംബശ്രീ. സംസ്ഥാനത്തെ 14 ജില്ലകളിലായി മുന്നൂറോളം സിഡിഎസുകളുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കുക.

വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് കുടുംബശ്രീ വനിതകള്‍ ഓണ സദ്യ ഒരുക്കുന്നത്. ഇഷ്ടമുള്ള വിഭവങ്ങളും പായസവും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ട്.

വിഭവങ്ങളുടെ എണ്ണമനുസരിച്ച് 150 മുതല്‍ 300 രൂപ വരെയാണ് ഒരു സാദയുടെ നിരക്ക്. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നതനുസരിച്ചാണ് ഇവ ലഭ്യമാക്കുക.

ഓരോ ജില്ലയിലെയും ബന്ധപ്പെട്ട സിഡിഎസുകളില്‍ ആവശ്യക്കാര്‍ക്ക് മുന്‍കൂട്ടി സദ്യ ഓര്‍ഡര്‍ ചെയ്യാം. കൂടാതെ ബുക്ക് ചെയ്യാനായി കോള്‍ സെന്ററുകളും, പ്രത്യേകം ഫോൺ നമ്പറുകളും ക്രമീകരിച്ചിട്ടുണ്ട്.

Summary: Governor Rajendra Vishwanath Arlekar has not been invited to this year’s Kerala Government Onam Week celebrations. The decision comes amid the ongoing tussle between the state government and Raj Bhavan.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img