നഗരത്തിൽ ഗുണ്ടകളുടെ മീറ്റ് അപ്പ് പാർട്ടി ; കൊച്ചിയിലെ രണ്ട് ഹോട്ടലുകളിൽ പൊലീസ് പരിശോധന

കൊച്ചി: നഗരത്തിൽ ഗുണ്ടകളുടെ മീറ്റ് അപ്പ് പാർട്ടി നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന്കൊച്ചിയിലെ രണ്ട് ഹോട്ടലുകളിൽ പൊലീസ് പരിശോധന. Goons meet up party in the city

മരട് സ്റ്റാച്യൂ ജങ്ഷനിലെ രണ്ട് ഹോട്ടലുകളിലായിരുന്നു പരിശോധന. ഒരു സിനിമാ കമ്പനിയുടെ ലോഞ്ചിങ് പാർട്ടിയാണ് നടന്നതെന്നാണ് സംഘാടകർ നൽകിയ മൊഴി. 

തിരുവനന്തപുരം കളിയിക്കാവിള ഭാഗത്ത് നിന്നുള്ളവരാണ് പരിപാടിയിൽ പങ്കെടുത്തിരുന്നത്.

ഹോട്ടലിൽ നിന്ന് സംശയാസ്പദമായ പശ്ചാത്തലമുള്ള ആറു പേരെ കസ്റ്റഡിയിലെടുത്തെന്ന് മരട് പൊലീസ് പറഞ്ഞു. ഇവരിൽ മൂന്ന് പേർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. 

ഇവരുടേത് കരുതൽ തടങ്കലാണെന്ന് പൊലീസ് അറിയിച്ചു. മുഖ്യ സംഘാടകനായ കളയിക്കാവിള സ്വദേശി ആഷ്‌ലി പൊലീസ് എത്തിയതറിഞ്ഞ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. 

ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ കൊച്ചിയിലേക്ക് വരാനുണ്ടായ സാഹചര്യം, അതിന് അനുമതി ഉണ്ടായിരുന്നോ എന്നടക്കം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

റെയ്‌ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കസ്റ്റഡിയിലുള്ളവരെ വിശദമായ ചോദ്യംചെയ്തിന് ശേഷമേ വിവരങ്ങൾ പുറത്തുവിടാൻ ആകൂവെന്നാണ് പൊലീസ് പറയുന്നത്. 

അതിനിടെ ഒരു ഹോട്ടലിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ഒരു തോക്കും പെപ്പർ സ്പ്രേയും കത്തിയും പോലീസ് കണ്ടെടുത്തു. സിനിമാ പ്രൊഡക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ട കൂട്ടായ്മയാണ് നടന്നതെന്നാണ് കസ്റ്റഡിയിലുള്ളവർ പറയുന്നത്. 

ഇവരിൽ മൂന്ന് പേർക്ക് ഇതുവരെ ക്രിമിനൽ പശ്ചാത്തലമില്ല. മുഖ്യ സംഘാടകനായ ആഷ്‌ലിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇയാളെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്നും പൊലീസ് പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

Related Articles

Popular Categories

spot_imgspot_img