web analytics

‘മല്ലു ഹിന്ദു ഓഫീസേഴ്സ് ഗ്രൂപ്പ്’ രൂപവത്​കരിച്ച സംഭവം; കെ. ഗോപാലകൃഷ്ണന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗിൾ; ഫൊറൻസിക് പരിശോധനാ ഫലം കാത്ത് പോലീസ്

ഒരു പ്രത്യേക മതാടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്​ആപ് ഗ്രൂപ് രൂപവത്​കരിച്ച സംഭവത്തിൽ വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി. ഹാക്കിങ് നടന്നിട്ടില്ലെന്ന് പൊലീസിന്‍റെ അന്വേഷണത്തിന് ഗൂഗിളും മെറ്റയും മറുപടി നൽകി. Google says that Gopalakrishnan’s phone was not hacked

നേരത്തെ ഗോപാലകൃഷ്ണന്‍റെ ഫോണിൽനിന്ന് തന്നെയാണ് വാട്സ്​ആപ് ഗ്രൂപ് ഉണ്ടാക്കിയതെന്നു വാട്സ്ആപ് മറുപടി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് സംഭവം അന്വേഷിക്കുന്ന പൊലീസിന് ഗൂഗിളിന്‍റേയും മറുപടി ലഭിച്ചിരിക്കുന്നത്. മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിൽ ഗ്രൂപ്പ് ഉണ്ടാക്കിയ കെ. ഗോപാലകൃഷ്ണതന്‍റെ ഫോൺ ഹാക്ക് ചെയ്ത് ആരോ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു എന്ന ഗോപാലകൃഷ്ണന്റെ വാദവും ഇതോടെ പൊളിയുകയാണ്.

കെ. ഗോപാലകൃഷ്ണനിൽ നിന്ന് പൊലീസ് മൊഴിയെടുത്തപ്പോൾ, ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നാണ് ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നത്. വാട്സ്ആപ്പിൽ ഗ്രൂപ് തുടങ്ങിയത് സുഹൃത്തുക്കള്‍ ആണ് ശ്രദ്ധയില്‍പെടുത്തിയതെന്നും അറിഞ്ഞയുടൻ ഗ്രൂപ് ഡിലീറ്റ് ചെയ്​തെന്നുമാണ് ഗോപാലകൃഷ്ണൻ പറയുന്നത്.

വിവരങ്ങൾ ഡിലീറ്റ് ചെയ്ത് ഫാക്ടറി റീസെറ്റ് ചെയ്ത നിലയിലാണ് ഫോൺ പൊലീസിന് ലഭിച്ചത്. പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫോൺ ഫൊറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിന്‍റെ ഫലമാണ് പൊലീസ് ഇനി കാത്തിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ശരണംവിളികളാൽ മുഖരിതം സന്നിധാനം; പൊന്നമ്പലമേട്ടിൽ കണി കണ്ടുണർന്ന് ആയിരങ്ങൾ! വൻ ഭക്തജനത്തിരക്ക്

പത്തനംതിട്ട: ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ കണിക്കൊന്നയുടെയും ഐശ്വര്യത്തിന്റെയും സ്മരണകൾ ഉണർത്തിക്കൊണ്ട് സന്നിധാനത്ത്...

പന്തളത്ത് വൻ സുരക്ഷാവീഴ്ച! തിരുവാഭരണത്തിലെ ‘കാണിപ്പൊന്ന്’ മോഷണം പോയി; നിമിഷങ്ങൾക്കകം ട്വിസ്റ്റ്

പത്തനംതിട്ട: പുണ്യമായ വിഷുപ്പുലരിയിൽ പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭക്തരെ മുൾമുനയിൽ...

കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ

കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ New Delhi: കേരള...

ആലത്തൂരിൽ നൊമ്പരമായി പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം; ഭർത്താവ് കുടുങ്ങിയത് നിർണ്ണായക മൊഴിയിൽ

പാലക്കാട്: വിവാഹം കഴിഞ്ഞ് ഒരു വർഷം തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ,...

കേരളം കത്തുന്നു! 12 ജില്ലകളിൽ തീവ്രതാപമുന്നറിയിപ്പ്; പാലക്കാട് 40 ഡിഗ്രി കടക്കും; ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം

തിരുവനന്തപുരം: വരാനിരിക്കുന്ന ദിവസങ്ങളിൽ കേരളം അക്ഷരാർത്ഥത്തിൽ ഒരു തീച്ചൂളയായി മാറും. സംസ്ഥാനത്ത്...

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു Kochi: സംസ്ഥാനത്തെ ജില്ലാ...

Related Articles

Popular Categories

spot_imgspot_img