ഇത് ഓൺലൈൻ തട്ടിപ്പുകളുടെ കാലമാണ്. ഇന്റര്‍നെറ്റിലെ എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്തി ദിവസം തോറും പുതിയ പുതിയ തട്ടിപ്പുകൾ അരങ്ങേറുകയാണ്. ഇതിനിടെയാണ് വ്യാജ ലോൺ ആപ്പുകളുടെ വരവ്. ഇതോടെ തട്ടിപ്പുകളുടെ ചാകരയാണിപ്പോൾ. എന്നാൽ, ഇതിനൊരു അവസാനമുണ്ടാക്കാനൊരുങ്ങുകയാണ് ഗൂഗിൾ. പയോക്താക്കള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള നീക്കങ്ങളുടെ ഭാഗമായി ‘ഡിജി കവച്’ പ്രൊജക്റ്റ് അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. രാജ്യത്തെ വ്യാജ വായ്പാ ആപ്പുകള്‍ ഉള്‍പ്പെടെയുള്ള സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്ക് തടയിടുന്നതിന് വേണ്ടിയാണ് ഗൂഗിള്‍ ഡിജിറ്റല്‍ കവച് എന്ന സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പൈലറ്റ് പ്രോജക്‌ട് ആയി ഇന്ത്യയിലാകും ഇത് ആദ്യം ആരംഭിക്കുക. ഇതിൽ തട്ടിപ്പുകൾ മുൻകൂട്ടിക്കണ്ട് തടയിടാൻ കഴിയും.
തട്ടിപ്പ് നടത്തുന്നവരുടെ പ്രവര്‍ത്തന രീതികള്‍ ഏത് തരത്തിലാണെന്ന് നിരന്തരം ട്രാക്ക് ചെയ്യുകയും അവരെങ്ങനെ പ്രവര്‍ത്തിക്കുമെന്ന് പ്രവചിക്കുന്നതിന് വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് ടൂളുകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും. വ്യാജ വായ്പ ആപ്പുകള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ഫിൻടെക് കമ്ബനികളുടെ കൂട്ടായ്മയായ ദ ഫിൻടെക് അസോസിയേഷൻ ഫോര്‍ കണ്‍സ്യൂമര്‍ എംപവര്‍മെന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എഐ സാദ്ധ്യതകള്‍ ഉള്‍പ്പെടെ ഇതില്‍ പ്രയോജനപ്പെടുത്തും.