​ഗൂ​ഗിളമ്മച്ചി ചതിച്ചതാ സാറേ…ഗോശ്രീ പാലം കാണാൻ ഗൂഗിൾ മാപ്പിന്റെ സഹായം തേടി; ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിൽ; വിസയില്ലാത്ത റഷ്യക്കാരൻ പിടിയിൽ

കൊച്ചി: അതീവ സുരക്ഷാ മേഖലയായ വല്ലാർപാടം രാജ്യാന്തര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിൽ അതിക്രമിച്ച് കയറിയ 26കാരനായ റഷ്യൻ പൗരൻ അറസ്റ്റിൽ. ഗോശ്രീ പാലം കാണാൻ ഗൂഗിൾ മാപ്പിന്റെ സഹായം തേടി വഴിതെറ്റുകയായിരുന്നുവെന്നാണ് റഷ്യൻ പൗരൻ മൊഴി നൽകിയത്. ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ രാജ്യാന്തര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ മതിലിന്റെ മറുവശത്തായാണ് ഗോശ്രീ പാലം കാണിച്ചിരുന്നത്. ഈ പാലം കാണാൻ വേണ്ടിയാണ് മതിൽ ചാടിക്കടന്നതെന്നും റഷ്യൻ പൗരൻ ഇലിയ എകിമോവ് പറഞ്ഞതായും പൊലീസ് പറയുന്നു.

ഇന്നലെ പുലർച്ചെ 6.30നാണ് സംഭവം. ഡിപി വേൾഡിന് നടത്തിപ്പ് ചുമതലയുള്ള രാജ്യാന്തര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിന്റെ അതീവ സുരക്ഷാമേഖലയിൽ കിഴക്കുവശത്തുള്ള മതിൽ ചാടിക്കടന്നാണ് 26കാരനായ റഷ്യൻ പൗരൻ ടെർമിനലിൽ പ്രവേശിച്ചത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ റഷ്യൻ പൗരനെ തടയുകയായിരുന്നു. പാസ്‌പോർട്ട് പരിശോധിച്ചപ്പോൾ കഴിഞ്ഞവർഷം വിസയുടെ കാലാവധി അവസാനിച്ചതായി കണ്ടെത്തി. തുടർന്ന് ഇലിയ എകിമോവിനെ പൊലീസിന് കൈമാറി.

2022ലാണ് റഷ്യൻ പൗരനായ ഇലിയ എകിമോവ് ഇന്ത്യയിൽ എത്തിയത്. ഒരു വർഷ വിസയാണ് ഇയാൾക്ക് അനുവദിച്ചിരുന്നത്. ഗോവയിൽ ജോലി ചെയ്തിരുന്ന റഷ്യൻ പൗരൻ വിസ പുതുക്കിയിരുന്നില്ല. തുടർന്ന് നിയമവിരുദ്ധമായി ഇന്ത്യയിൽ താമസിച്ച് വരികയായിരുന്നു. ഇലിയ എകിമോവ് രണ്ടുദിവസം മുൻപാണ് കൊച്ചിയിൽ എത്തിയതെന്നും പൊലീസ് പറയുന്നു.

വിവിധ വകുപ്പുകൾ ചേർത്ത് റഷ്യൻ പൗരനെതിരെ മുളവുകാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഗോശ്രീ പാലം കാണാനായി പ്രഭാത സവാരിക്ക് ഇറങ്ങിയതാണെന്നാണ് റഷ്യൻ പൗരൻ നൽകിയ മൊഴി. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഗോശ്രീ പാലം എവിടെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിനിടെ വഴി തെറ്റുകയായിരുന്നുവെന്ന് ഇലിയ എകിമോവ് പറഞ്ഞതായും പൊലീസ് പറയുന്നു.

അന്വേഷണത്തിൽ ഇയാൾക്കെതിരെ സംസ്ഥാനത്ത് ക്രിമിനൽ കേസുകൾ ഒന്നുമില്ലെന്ന് കണ്ടെത്തി. കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജൻസികളെല്ലാം റഷ്യൻ പൗരനെ ചോദ്യം ചെയ്തു. ഏതെങ്കിലും സംശയാസ്പദമായ പ്രവർത്തികളിൽ റഷ്യൻ പൗരൻ ഏർപ്പെട്ടിട്ടില്ലെന്നും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ശേഷം ഇലിയ എകിമോവിനെ റഷ്യയിലേക്ക് നാടുകടത്താനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Read Also: 50 വർഷത്തെ കാത്തിരിപ്പിനൊടുവിൽ താംബരം-കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ നാളെ മുതൽ; കൊല്ലം- ചെങ്കോട്ട പാതയിലൂടെയുള്ള യാത്രയുടെ സവിശേഷതകളറിയാം

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും...

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ് പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ...

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും ബംഗളൂരു: തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി...

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ !

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ ! കേരളപുരം സ്വദേശിനി വിപഞ്ചികയും മകളും ഷാർജയിലെ ഫ്ലാറ്റിൽ...

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ ലഖ്നൗ: മലയാളി ഡോക്ടറെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ്

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ് ആറന്മുള: പോക്സോ കേസിൽ പ്രതിയായി ജുഡീഷ്യൽ...

Related Articles

Popular Categories

spot_imgspot_img