News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

​ഗൂ​ഗിളമ്മച്ചി ചതിച്ചതാ സാറേ…ഗോശ്രീ പാലം കാണാൻ ഗൂഗിൾ മാപ്പിന്റെ സഹായം തേടി; ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിൽ; വിസയില്ലാത്ത റഷ്യക്കാരൻ പിടിയിൽ

കൊച്ചി: അതീവ സുരക്ഷാ മേഖലയായ വല്ലാർപാടം രാജ്യാന്തര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിൽ അതിക്രമിച്ച് കയറിയ 26കാരനായ റഷ്യൻ പൗരൻ അറസ്റ്റിൽ. ഗോശ്രീ പാലം കാണാൻ ഗൂഗിൾ മാപ്പിന്റെ സഹായം തേടി വഴിതെറ്റുകയായിരുന്നുവെന്നാണ് റഷ്യൻ പൗരൻ മൊഴി നൽകിയത്. ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ രാജ്യാന്തര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ മതിലിന്റെ മറുവശത്തായാണ് ഗോശ്രീ പാലം കാണിച്ചിരുന്നത്. ഈ പാലം കാണാൻ വേണ്ടിയാണ് മതിൽ ചാടിക്കടന്നതെന്നും റഷ്യൻ പൗരൻ ഇലിയ എകിമോവ് പറഞ്ഞതായും പൊലീസ് പറയുന്നു. ഇന്നലെ പുലർച്ചെ 6.30നാണ് […]

May 15, 2024
News4media

സെക്യൂരിറ്റി ജോലിക്കായി ഏജന്റിന് കൈമാറിയത് 7 ലക്ഷം; 22 ദിവസത്തെ പരിശീലനത്തിന് ശേഷം തോക്ക് നൽകി യുദ്ധമുഖത്തേക്ക് അയച്ചു;റഷ്യയിലെ യുദ്ധമുഖത്ത് തട്ടിപ്പിനിരയായി പെട്ടു പോയത് 150ഓളം ഇന്ത്യക്കാർ

തിരുവനന്തപുരം:  തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയതിന് പിന്നാലെ നാട്ടിൽ തിരിച്ചെത്തിയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ്റെ  വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്. മനുഷ്യക്കടത്തിന് ഇരയായ നൂറ്റമ്പതോളം ഇന്ത്യക്കാർ റഷ്യയിലെ യുദ്ധമുഖത്തുണ്ടെന്ന് വെളിപ്പെടുത്തൽ. ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ തിരിച്ചെത്തിയ പ്രിൻസ് സെബാസ്റ്റ്യൻ സിബിഐ സംഘത്തിന് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഇന്നലെ രാത്രി 12.45 ഓടെയാണ് ഇദ്ദേഹം വിമാനമാർ​ഗം നാട്ടിലേക്ക് തിരിച്ചെത്തിയത്. സെക്യൂരിറ്റി ജോലിക്കായി 7 ലക്ഷം രൂപയാണ് തുമ്പ സ്വദേശിയായ ഏജന്റിന് കൈമാറിയതെന്ന് പ്രിൻസ് പറഞ്ഞു. 22 ദിവസത്തെ പരിശീലനത്തിന് ശേഷം തോക്ക് നൽകി […]

April 3, 2024
News4media

റിക്രൂട്ടിങ് തട്ടിപ്പ്; റഷ്യയിൽ യുദ്ധമുഖത്ത് വെടിയേറ്റ മലയാളി യുവാക്കളിൽ ഒരാൾ തിരിച്ചെത്തി, രണ്ട് പേർക്കുള്ള അന്വേഷണം തുടരുന്നു

ഡൽഹി: റിക്രൂട്ടിങ് തട്ടിപ്പിനിരയായി റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് ഇന്ത്യയിലെത്തി. ഇന്ന് രാവിലെയാണ് റഷ്യയില്‍ നിന്ന് ഡൽഹിയിലെത്തിയത്. സിബിഐ ഓഫീസില്‍ നിന്നും വിവരമറിയിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രിൻസിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. റിക്രൂട്ടിങ് തട്ടിപ്പിനിരയായാണ് പ്രിന്‍സ് ഉള്‍പ്പെടെ ഒട്ടേറെപേര്‍ റഷ്യയില്‍ അകപ്പെട്ടത്. യുക്രെയ്ൻ അതിർത്തിയിൽനിന്നും വെടിയേറ്റ് കാലിന് ഗുരുതര പരിക്കേറ്റ പ്രിൻസ് എംബസിയുടെ സഹായത്തോടെയാണ് ദില്ലിയിലെത്തിയത്. സിബിഐ സംഘം റിക്രൂട്ട്മെൻ്റ് ഏജൻസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പ്രിൻസിനെ […]

April 1, 2024
News4media

ഒടുവിൽ ആശ്വാസം; മനുഷ്യക്കടത്തിന് ഇരയായി റഷ്യൻ യുദ്ധമുഖത്തെത്തിയ മലയാളി യുവാവ് ഇന്ത്യയിൽ തിരിച്ചെത്തി

ന്യൂഡൽഹി: വ്യാജ റിക്രൂട്ട് ഏജൻസിയുടെ ചതിയിൽപ്പെട്ട് മനുഷ്യക്കടത്തിന് ഇരയായി റഷ്യൻ യുദ്ധമുഖത്തെത്തിയ മലയാളി യുവാവ് ഇന്ത്യയിൽ തിരിച്ചെത്തി. തിരുവനന്തപുരം പൂവാർ പെ‍ാഴിയൂർ കല്ലി സ്വദേശി ഡേവിഡ് മുത്തപ്പനാണ് ഇന്ന് രാവിലെ ഡൽ​ഹിയിലെത്തിയത്. ചതിയിൽ പെട്ട് റഷ്യയിലെത്തിയ ഡേവിഡിന് യുദ്ധത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. പട്ടാള ക്യാമ്പിൽ നിന്നും രക്ഷപെട്ട് ഡേവിഡ് പുറത്തെത്തിയതോടെയാണ് കേരളത്തിൽ നിന്നും നിരവധി യുവാക്കൾ മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്.ക്യാമ്പിൽ നിന്നും രക്ഷപെട്ട ഡേവിഡ് മോസ്കോയിലെ ഒരു പള്ളി വികാരിയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. ഇന്ത്യൻ എംബസി […]

March 31, 2024
News4media

റഷ്യയിലേക്ക് മനുഷ്യക്കടത്ത്; യുദ്ധം ചെയ്ത് പരിക്കേറ്റവരിൽ ഒരു മലയാളി കൂടി, ഗുരുതര പരിക്കേറ്റത് പൂവാർ സ്വദേശിക്ക്

തിരുവനന്തപുരം: മനുഷ്യക്കടത്തിൽപ്പെട്ട് റഷ്യൻ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരിക്ക് പറ്റിയവരിൽ ഒരു മലയാളി കൂടി. തിരുവനന്തപുരം പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനാണ് (23 ) ഗുരുതരമായി പരിക്കേറ്റത്. സെക്യൂരിറ്റി ജോലിക്ക് വേണ്ടി റഷ്യയിലേക്ക് പോയ ഡേവിഡിന് യുദ്ധത്തിനിടയിൽ കാലിന് സാരമായി പരിക്കേറ്റെന്നും തുടർന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് ഒരു പള്ളിയിലാണ് നിലവിൽ കഴിയുന്നതെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് ഡേവിഡ് ഡൽഹിയിലെ ഒരു ഏജന്‍റിന്‍റെ സഹായത്തോടെ റഷ്യയിലേക്ക് പോയത്. മൂന്നു ലക്ഷത്തി നാല്പത്തിയാറായിരം […]

March 24, 2024
News4media

റഷ്യയിൽ ഐ.എസ് ഭീകരാക്രമണം; 62 പേർ മരിച്ചു; നൂറിലേറെ പേർക്ക് പരിക്ക്; ആക്രമണം സംഗീതനിശയ്ക്കിടെ

റഷ്യയിൽ ഐ.എസ് ഭീകരാക്രമണം. റഷ്യയിൽ തലസ്ഥാനമായ മോസ്കോയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 62 പേര്‍ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്പ്പ്. വെടിവയ്പ്പിന് പിന്നാലെ ഹാളിനകത്ത് സ്ഫോടനങ്ങളുണ്ടായി. സൈനികരുടെ വേഷത്തിലെത്തിയ അക്രമികളിൽ ഒരാൾ പിടിയിലായതായി റിപ്പോർട്ടുണ്ട്. ശേഷിച്ചവർക്കായി തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. പിന്നാലെ കെട്ടിടത്തിന് തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് […]

March 23, 2024
News4media

റഷ്യൻ സർക്കാരിന് കീഴിൽ ഓഫിസ് ജോലി, ഹെൽപർ, സെക്യൂരിറ്റി ഓഫിസർ ജോലിക്ക് 1.95 ലക്ഷം ഇന്ത്യൻ രൂപ പ്രതിമാസ ശമ്പളവും 50,000 രൂപ അലവൻസും; ഒരു വർഷം കഴിഞ്ഞാൽ റഷ്യൻ പൗരത്വം; മോഹന വാ​ഗ്ദാനത്തിൽ വീണത് സഹോദരങ്ങളടക്കം മൂന്ന് മലയാളികൾ; ഇപ്പോൾ ജോലി റഷ്യൻ യുദ്ധമുഖത്ത്; ഒരാൾക്ക് വെടിയേറ്റു

ന്യൂഡൽഹി: റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളും. തിരുവനന്തപുരം സ്വദേശികളായ സഹോദരങ്ങളാണ് റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയത്. ഒരാൾക്ക് വെടിയേറ്റതായും വിവരമുണ്ട്. അഞ്ചുതെങ്ങ് സ്വദേശികളായ പ്രിൻസ് (24) റ്റിനു (25), വിനീത് (24) എന്നിവരാണ് റഷ്യയിൽ കുടുങ്ങിയത്. റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ രണ്ട് ട്രാവൽ ഏജൻസി ഓഫിസുകൾ സിബിഐ റെയ്ഡ് നടത്തി അടച്ചുപൂട്ടിയിരുന്നു. തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവൽ ഏജൻസികളാണ് അടച്ചുപൂട്ടിയത്. റഷ്യൻ സർക്കാരിന് കീഴിൽ ഓഫിസ് ജോലി, ഹെൽപർ, സെക്യൂരിറ്റി ഓഫിസർ ജോലികളായിരുന്നു വാഗ്ദാനം. ഒരു വർഷം […]

March 21, 2024
News4media

വിമർശകരെ അടിച്ചൊതുക്കുന്ന പുടിന്റെ ക്രൂരതയുടെ ഒടുവിലെ ഇര: ലോക ചെസ് ചാമ്പ്യൻ ഗാരി കാസ്പറോവിനെ ഭീകരവാദിപ്പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ

ലോക ചെസ്സ് ചാമ്പ്യനായ ഗാരി കാസ്പറോവിനെ ഭീകരവാദി പട്ടികയിൽ ഉൾപ്പെടുത്തി റഷ്യൻ സർക്കാർ. റഷ്യയുടെ സാമ്പത്തിക കുറ്റകൃത്യ നിരീക്ഷണ വിഭാഗമായ റോസ്ഫിൻ മോണിറ്ററിംഗ് ആണ് ബുധനാഴ്ച ഇദ്ദേഹത്തെ ഭീകരവാദി പട്ടികയിൽ ഉൾപ്പെടുത്തിയത്. പുടിന്റെ കടുത്ത വിമർശകനായ കാസ്പെറോവ് റഷ്യ ഉക്രൈനിൽ നടത്തുന്ന യുദ്ധത്തിനെതിരെ നിരവധി തവണ ശബ്ദമുയർത്തിയ ആളാണ്. ഇതിന്റെ പ്രതികാര നടപടിയാണ് ഇപ്പോഴത്തെ നീക്കം എന്നാണ് കരുതുന്നത്. ഇദ്ദേഹത്തെ ഭീകരവാദി പട്ടികയിൽ ഉൾപ്പെടുത്താനുള്ള കാരണം എന്താണെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. Read Also: ഒന്നര വർഷത്തെ പ്രണയത്തിനുശേഷം […]

March 7, 2024
News4media

റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനി ജയിലിൽ നിന്നും അപ്രത്യക്ഷം; ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന നവൽനി അപ്രത്യക്ഷനായതിൽ ദുരൂഹതയെന്ന് പ്രതിപക്ഷം

റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ ജയിലിൽ നിന്ന് കാണാതായതായി അദ്ദേഹത്തിന്റെ അനുയായികൾ. മോസ്കോയിൽ നിന്ന് 150 മൈൽ കിഴക്കുള്ള ഒരു പീനൽ കോളനിയിൽ തടവിലാക്കപ്പെട്ടതായി കരുതപ്പെടുന്ന ജയിലിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവുമായി തങ്ങൾക്ക് ബന്ധം നഷ്ടപ്പെട്ടതായും അദ്ദേഹം എവിടെയാണെന്ന് അജ്ഞാതമാണെന്നും അലക്സി നവൽനിയുടെ അഭിഭാഷകർ പറഞ്ഞു. നവൽനി തിങ്കളാഴ്ച ഒരു വീഡിയോ ലിങ്ക് വഴി കോടതിയിൽ ഹാജരാകേണ്ടതായിരുന്നു. എന്നാൽ, ജയിലിൽ വൈദ്യുതി തകരാർ മൂലം ഹിയറിംഗിന് ഹാജരാകാൻ സാധിക്കുന്നില്ലെന്ന് ജയിൽ അധികൃതർ നവൽനിയുടെ സംഘത്തെ […]

December 12, 2023
News4media

ഉത്തരകൊറിയ ഇനി ഒറ്റയ്ക്കല്ല. പുടിനുമായി ആയുധ ഇടപാട് ഉറപ്പിച്ച് കിം ജോ​ങ് യുൻ. അമേരിക്കൻ ഭീഷണിയ്ക്ക് പുല്ലുവില.

ന്യൂസ് ഡസ്ക്ക്: അമേരിക്ക കേന്ദ്രീകൃതമായ ലോകരാജ്യങ്ങൾക്ക് മുന്നിൽ വിമതരായ റഷ്യ-ഉത്തരകൊറിയ ഉച്ചക്കോടി പൂർത്തിയായി.അതീവ സുരക്ഷയിൽ പ്രത്യേക തീവണ്ടിയിൽ റഷ്യയിൽ നിന്നും സ്വദേശമായ ഉത്തരകൊറിയയിലേയ്ക്ക് ഭരണാധികാരി കിം ജോങ് യുൻ മടങ്ങി. ഉച്ചക്കോടിയ്ക്കായി ഉത്തരകൊറിയൻ തലസ്ഥാനമായ പോങ്‌യാങ്ങിൽനിന്ന്‌ ഞായർ വൈകിട്ട്‌ ട്രെയിൻ മാർഗം കിം മോസ്കോയിലെത്തുകയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമായെന്ന് റഷ്യ വാർത്താകുറിപ്പ് പുറത്തിറക്കി. ഉക്രെയിൻ അധിനിവേശത്തിന്റെ പേരിൽ യൂറോപ്യൻ രാജ്യങ്ങളുടെ ഉപരോധത്തിലാണ് റഷ്യ. ജി20 അടക്കമുള്ള അന്താരാഷ്ട്രവേദികളിൽ പോലും റഷ്യയ്ക്കെതിരെ അതിശക്തമായ വിമർശനമാണ് അമേരിക്ക ഉയർത്തുന്നത്. […]

September 13, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]