web analytics

50 വർഷത്തെ കാത്തിരിപ്പിനൊടുവിൽ താംബരം-കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ നാളെ മുതൽ; കൊല്ലം- ചെങ്കോട്ട പാതയിലൂടെയുള്ള യാത്രയുടെ സവിശേഷതകളറിയാം

തിരുവനന്തപുരം: 50 വർഷങ്ങൾക്കു ശേഷം കൊല്ലം- പുനലൂർ-ചെങ്കോട്ട പാതയിലൂടെ അനുവദിച്ച ചെന്നൈ താംബരം-കൊച്ചുവേളി അവധിക്കാല സ്പെഷ്യൽ തീവണ്ടി വ്യാഴാഴ്ച സർവീസ് ആരംഭിക്കും. ജൂൺ 29 വരെ ആഴ്ചയിൽ രണ്ടുദിവസമാണ് സർവീസ് നടത്തുക. ആകെയുള്ള 16 കോച്ചുകളിൽ 14 തേർഡ് എ.സി. ഇക്കണോമി കോച്ചുകളുമായി ഓടുന്ന സർവീസ് ചെങ്കോട്ട പാത ബ്രോഡ്‌ഗേജായശേഷം തിരുവനന്തപുരത്തുനിന്നു ചെന്നൈക്കുള്ള ആദ്യ സർവീസാണ് ഇത്.

വ്യാഴം, ശനി ദിവസങ്ങളിൽ താംബരത്തുനിന്നു കൊച്ചുവേളിയിലേക്കും വെള്ളി, ഞായർ ദിവസങ്ങളിൽ കൊച്ചുവേളിയിൽ നിന്ന് താംബരത്തേക്കുമാണ് സർവീസ് നടത്തുന്നത്. കൊച്ചുവേളിക്കുള്ള സർവീസ് രാത്രി 9.40-ന് താംബരത്തുനിന്നു പുറപ്പെടും. പിറ്റേദിവസം ഉച്ചയ്ക്ക് 1.40-ന് കൊച്ചുവേളിയിലെത്തും. താംബരത്തിനുള്ള സർവീസ് ഉച്ചയ്ക്ക് 3.35-ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടും. പിറ്റേദിവസം രാവിലെ 7.35-ന് താംബരത്ത് എത്തിച്ചേരും. കൊച്ചുവേളിയിൽനിന്ന്‌ 1,335 രൂപയും കൊല്ലത്തുനിന്ന്‌ 1,275 രൂപയും കൊട്ടാരക്കരയിൽനിന്ന്‌ 1250 രൂപയും പുനലൂരിൽനിന്ന്‌ 1,220 രൂപയുമാണ് താംബരത്തേക്കുള്ള ടിക്കറ്റ് നിരക്ക്.

കൂടുതൽ സൗകര്യങ്ങളും സുരക്ഷിതത്വവുമുള്ള ലിങ്ക് ഹോഫ്മാൻ ബുഷ് (എൽ.എച്ച്.ബി.) കോച്ചുകളുമായാണ് ചെന്നൈ താംബരം-കൊച്ചുവേളി അവധിക്കാല സ്പെഷ്യൽ തീവണ്ടി സർവീസ് നടത്തുന്നത്. കൊല്ലം-ചെങ്കോട്ട പാതയിൽ ആദ്യമായാണ് സാധാരണ സർവീസിൽ എൽ.എച്ച്.ബി.കോച്ചുകൾ ഉപയോഗിക്കുന്നത്. ഐ.ആർ.സി.ടി.സി. ടൂറിസ്റ്റ് സ്പെഷ്യൽ സർവീസിൽ ഈ കോച്ചുകൾ നേരത്തേ ഉപയോഗിച്ചിരുന്നു.

കൊല്ലം-ചെങ്കോട്ട പാത മീറ്റർഗേജായിരുന്ന കാലത്ത് ഇതുവഴി തിരുവനന്തപുരം-ചെന്നൈ തീവണ്ടികൾ സർവീസ് നടത്തിയിരുന്നു. അരനൂറ്റാണ്ടിനുശേഷമാണ് ഈ സർവീസ് പുനരാരംഭിക്കുന്നത്. പത്തുകൊല്ലംമുമ്പ്‌ പാത ബ്രോഡ്‌ഗേജായതുമുതൽ കൊല്ലത്തുനിന്നു ചെങ്കോട്ട പാതവഴി ചെന്നൈക്ക്‌ പ്രതിദിന എക്സ്‌പ്രസ് സർവീസ് നടത്തുന്നുണ്ട്.

തീവണ്ടിയെത്തുന്ന പ്രധാന സ്റ്റേഷനുകളും സമയവും (താംബരം-കൊച്ചുവേളി ട്രെയിൻ നമ്പർ: 06035):

ചെങ്കൽപ്പേട്ട്-രാത്രി 10.08. വില്ലുപുരം-11.40. തിരുച്ചിറപ്പള്ളി-പുലർച്ചെ 2.20. മധുര-4.45. ശിവകാശി-6.08. രാജപാളയം-6.35. തെങ്കാശി-8.15. ചെങ്കോട്ട-8.40. തെന്മല-10.05. പുനലൂർ-11.10. ആവണീശ്വരം-11.29. കൊട്ടാരക്കര-11.43. കുണ്ടറ-11.58. കൊല്ലം-12.20. കൊച്ചുവേളി-1.40.

(കൊച്ചുവേളി-താംബരം ട്രെയിൻ നമ്പർ- 06036): കൊല്ലം-വൈകീട്ട് 4.40. കുണ്ടറ-4.58. കൊട്ടാരക്കര-5.12 ആവണീശ്വരം-5.24 പുനലൂർ-5.40. തെന്മല-6.25. ചെങ്കോട്ട-രാത്രി 7.55. തെങ്കാശി-8.23. രാജപാളയം-9.28. ശിവകാശി-9.55. മധുര-11.15. തിരുച്ചിറപ്പള്ളി-പുലർച്ചെ 1.45. വില്ലുപുരം-4.48. ചെങ്കൽപ്പേട്ട്-6.23.

 

Read Also: മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍; ദേശീയപാതയിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ

Read Also: കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുഞ്ഞിന് പരിക്ക്

Read Also: തിരുവനന്തപുരം- മംഗളുരു മാവേലി എക്സ്പ്രസ്സിൽ ഈ ദിവസങ്ങളിൽ ജനറൽ കോച്ചുകളുടെ എണ്ണം കുറച്ചു റെയിൽവേ: ഇനി സാധാരണ യാത്രക്കാർ വലയും

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img