web analytics

വാനോളമുയർന്ന് പൊന്നുവില; അക്ഷയതൃതീയക്ക് വാനിൽ പറക്കാനൊരുങ്ങി മലയാളികൾ; ഇത്തവണത്തെ സ്വർണോത്സവം ​ദുബായിൽ

ദുബായ്: സ്വർണവില നാൾക്കുനാൾ ഉയരുകയാണ്. വില അരലക്ഷം കവിഞ്ഞു. ഇതിനിടെയാണ് ഈ വർഷത്തെ അക്ഷയതൃതീയദിനം വരുന്നത്. കേരളത്തിലെ ജ്വല്ലറി ഉടമകൾ സ്വർണോത്സവമായി ആഘോഷിക്കുന്ന ദിവസം. അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ ഐശ്വര്യം വന്നുചേരുമെന്നാണ് മലയാളികളുടെ വിശ്വാസം.

എന്നാൽ ഇത്തവണത്തെ അക്ഷയ തൃതീയ ദിനത്തിൽ മലയാളികൾ സ്വർണം വാങ്ങാൻ യുഎഇയിലേക്ക് വിമാനം കയറാനുള്ള സാദ്ധ്യത ഏറെയാണെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. മേയ് പത്തിനാണ് ഇന്ത്യയിൽ അക്ഷയ തൃതീയ ആഘോഷം. അതുകൊണ്ട് തന്നെ ഈ ആഴ്ചമുതൽ ഇന്ത്യൻ വിനോദ സഞ്ചാരികൾ യുഎഇയിലേക്ക് എത്തിയേക്കുമെന്നാണ് ഗൾഫ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യയിൽ നിന്നും സ്വർണം വാങ്ങാൻ വേണ്ടി മാത്രം ഒരുപാട് പേർ ദുബായിൽ എത്തുന്നുണ്ടെന്ന്  ജുവലറി ഉടമകൾ പറഞ്ഞു. ദുബായ് വിവിധ തരത്തിലുള്ള സ്വർണാഭരണങ്ങൾ, നാണയങ്ങൾ, സ്വർണക്കട്ടികൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ സ്വർണം വാങ്ങുന്നവർക്ക് ആകർഷകമായ സ്ഥലമാക്കി ദുബായിയെ മാറ്റുന്നുവെന്നാണ് റിപ്പോർട്ട്.

അക്ഷയ തൃതീയ പ്രമാണിച്ച് ദുബായിലെ പ്രമുഖ ജുവലറികൾ എല്ലാം വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌പെഷ്യൽ ഡിസ്‌കൗണ്ടുകളും പണിക്കൂലി പൂർണമായി ഇളവ് നൽകിയും ജുവലറികൾ ഉപഭോക്താക്കളെ ആർഷിക്കുന്നുണ്ട്. എന്നാൽ ഉയർന്ന വില കാരണം ഈ വർഷം ആദ്യ പാദത്തിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം 10 ശതമാനം കുറഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ, ആഭരണങ്ങൾക്കുള്ള ഡിമാൻഡ് രണ്ടാം പാദത്തിൽ ദുർബലമായി തുടരുകയാണ്. സ്വർണവിലയിലെ റെക്കോർഡ് തന്നെയാണ് ഇതിന്റെ പ്രധാന കാരണം.

Read Also:നമ്പർ പ്ലേറ്റിൽ ‘ബൂമർ’ സറ്റിക്കർ; ഒടുവിൽ പിങ്ക് ചെകുത്താനും സംഘവും പിടിയിൽ; കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഭീഷണിയും

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക അമീബിക് മസ്തിഷ്കജ്വരം...

നിയന്ത്രണം വിട്ടു; മൂന്നാറിൽ ഡബിൾഡക്കർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം

നിയന്ത്രണം വിട്ടു; മൂന്നാറിൽ ഡബിൾഡക്കർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം മൂന്നാറിൽ...

നവരാത്രി സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

നവരാത്രി സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച് ദക്ഷിണേന്ത്യൻ ന​ഗരങ്ങളിലെ മലയാളികൾക്ക്...

ന്യൂനമർദ്ദം; അഞ്ചുദിവസം മഴയ്ക്ക് സാധ്യത

ന്യൂനമർദ്ദം; അഞ്ചുദിവസം മഴയ്ക്ക് സാധ്യത തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു....

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം ജനന നിരക്ക് കുറയുകയും അവിടെയുള്ള 'ക്രീം ജനവിഭാഗം'...

Related Articles

Popular Categories

spot_imgspot_img