തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് 560 രൂപയാണ് പവന് കൂടിയത്. ഇന്നലെ 120 രൂപയും ഉയർന്നിരുന്നു. ഇന്നത്തെ ഉയർച്ചയ്ക്ക് ശേഷം സ്വർണവില 64,000 കടന്നു.
ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,080 രൂപയാണ്. ഒരാഴ്ചയോളം സ്വർണവില കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാനത്തെ സ്വർണവില 64,000 ത്തിന് താഴെയെത്തിയിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8010 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6600 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളാണ് സ്വര്ണവില കുത്തനെ ഉയരാൻ കാരണമായത്.