തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 280 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 70,040 രൂപയാണ്.
ഒരു ഗ്രാം സ്വർണത്തിനു 35 രൂപ കൂടി വിപണി വില 8755 രൂപയാണ്. അതേസമയം ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7210 രൂപയിലെത്തി. വെള്ളി വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയാഴ്ച പവന് 880 രൂപയാണ് കൂടിയത്. വ്യാഴാഴ്ച പവന് 1,560 രൂപ ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു അന്ന് സ്വർണവില.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ മുഖ്യമായും സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ കാരണമായത്.
മെയ് മാസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ
മെയ് 1 – ഒരു പവൻ സ്വർണത്തിന് 1640 രൂപ കുറഞ്ഞു. വിപണി വില 70,200 രൂപ
മെയ് 2 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ
മെയ് 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ
മെയ് 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ
മെയ് 5 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 70,200 രൂപ
മെയ് 6 – ഒരു പവൻ സ്വർണത്തിന് 2000 രൂപ ഉയർന്നു. വിപണി വില 72,200 രൂപ
മെയ് 7 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 72,600 രൂപ
മെയ് 8 – ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു. വിപണി വില 73,040 രൂപ
മെയ് 9 – ഒരു പവൻ സ്വർണത്തിന് 920 രൂപ കുറഞ്ഞു. വിപണി വില 72,120 രൂപ
മെയ് 10 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 72,360 രൂപ
മെയ് 11 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,360 രൂപ
മെയ് 12 – രു പവൻ സ്വർണത്തിന് 1320 രൂപ കുറഞ്ഞു. വിപണി വില 71,040 രൂപ
മെയ് 13 – ഒരു പവൻ സ്വർണത്തിന് 960 രൂപ കുറഞ്ഞു. വിപണി വില 70,120 രൂപ
മെയ് 14 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 70,440 രൂപ
മെയ് 15 – ഒരു പവൻ സ്വർണത്തിന് 1560 രൂപ കുറഞ്ഞു. വിപണി വില 68,880 രൂപ
മെയ് 16 – ഒരു പവൻ സ്വർണത്തിന് 1560 രൂപ ഉയർന്നു. വിപണി വില 68,880 രൂപ
മെയ് 17 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,880 രൂപ
മെയ് 19 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,880 രൂപ
മെയ് 20 – ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.വിപണി വില 70,040 രൂപ