web analytics

സ്വർണ വിലയിൽ വൻകുതിപ്പ്

സ്വർണ വിലയിൽ വൻ കുതിപ്പ്

തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. ഇന്ന് പവന് 520 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 73,120 രൂപയായി.

ഗ്രാമിന് 65 രൂപ ഉയർന്ന് 9140 രൂപയുമായി. ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും സ്വർണവില കൂടിയിരുന്നു.

ഇന്നലെ ഒരു പവന് 440 രൂപ വർദ്ധിച്ച് 72,600 രൂപയായിരുന്നു. ജൂലായ് ഒന്നിനായിരുന്നു ഈ മാസത്തെ ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത്. പവന് 72,160 രൂപയായിരുന്നു അന്നത്തെ വില.

അതേസമയം സ്വർണവിലയിൽ ഇന്നുണ്ടായ മാറ്റം ആഭരണം വാങ്ങാൻ കാത്തിരുന്നവരെ ആശങ്കയിലാക്കിയിരിക്കുകയാണ്. യു എസ് ഡോളറിന്റെ മൂല്യമുയ‍ർന്നത് ആഗോളതലത്തിൽ സ്വർണവിലയിൽ മാറ്റമുണ്ടാക്കി എന്നാണ് റിപ്പോർട്ടുകൾ.

ഇതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാനഡയ്ക്കെതിരായ 35 ശതമാനം താരിഫ് നയവും നിക്ഷേപകരിൽ ആശങ്ക വര്ധിപ്പിക്കുന്നുണ്ട്.

ഇതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. അതേസമയം,​ സംസ്ഥാനത്തെ ഇന്നത്തെ വെളളിവിലയിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് ഗ്രാമിന് 125 രൂപയും ഒരു കിലോഗ്രാമിന് 1,​25,​000 രൂപയുമാണ്. ഇന്നലെ ഒരു ഗ്രാം വെളളിക്ക് 121 രൂപയായിരുന്നു. സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും വെളളിവിലയിൽ ഇത്രയും വർദ്ധനവ് ഉണ്ടായിട്ടില്ല.

അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കാറുണ്ട്.

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത്

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി പഴകിയതും ഉപയോഗശൂന്യവുമായ അവില്‍ സമര്‍പ്പിക്കുന്നത് ഒഴിവാക്കണമെന്ന് ഭക്തരോട് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്.

ക്ഷേത്രത്തിലെത്തുന്ന ഭക്തർ ഗുണമേന്‍മ കുറഞ്ഞതും പഴകിയതുമായ അവില്‍ സമര്‍പ്പിക്കുന്നത് ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്.

ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാതെയും തുണിയിലും കവറിലും പൊതിഞ്ഞ അവിലുകള്‍ സമര്‍പ്പിക്കുന്നത് ഭക്തര്‍ ഒഴിവാക്കണം. ദിനംപ്രതി ചാക്കുകണക്കിന് അവിലാണ് ഭക്തർ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നത്. പൊതിഞ്ഞാണ് വഴിപാടായി അവില്‍ സമര്‍പ്പിക്കുന്നത്.

എന്നാൽ ചിലര്‍ പ്ലാസ്റ്റിക് കവറുകളിലാക്കിയും സമര്‍പ്പിക്കുന്നുണ്ട്. എന്നാല്‍ ഇവയിലേറെയും പഴകി പ്യൂപ്പല്‍ ബാധിച്ചതും ഗുണനിലവാരം കുറഞ്ഞതുമാണ്.

ഉല്‍പ്പാദിച്ച തീയതിയോ ഉപയോഗിക്കാവുന്ന കാലാവധിയോ രേഖപ്പെടുത്തിയിട്ടില്ല. സ്ഥാപനത്തിന്റെ പേരോ അഡ്രസോ കവറില്‍ ഉണ്ടാകാറില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാതെ വില്‍ക്കുന്ന അവിലുകള്‍ വാങ്ങി സമര്‍പ്പിക്കുന്നത് ഭക്തര്‍ ഒഴിവാക്കേണ്ടത്. ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം.

മാത്രമല്ല ഇത്തരത്തില്‍ ക്ഷേത്രത്തില്‍ ലഭിച്ച ഉപയോഗശൂന്യമായ ക്വിന്റല്‍ കണക്കിന് അവില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് ദേവസ്വത്തിന് അധികബാധ്യതയായി മാറിയിരിക്കുകയാണ്.

ആകയാല്‍ ഗുണമേന്മയുള്ളതും ഭക്ഷ്യ സുരക്ഷാചട്ടങ്ങള്‍ പാലിച്ച് വിതരണത്തിനെത്തിക്കുന്നതുമായ അവില്‍ സമര്‍പ്പിക്കാന്‍ ഭക്തജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.

ഭക്ത ജനങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം ഗുണമേന്‍മയുള്ള അവില്‍ സമര്‍പ്പണത്തിന് ലഭ്യമാക്കാന്‍ ദേവസ്വം നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.

Summary: Gold price in Kerala sees a sharp hike today. The rate of gold increased by ₹520 per sovereign, bringing the total to ₹73,120. The price per gram rose by ₹65, reaching ₹9,140.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ് ലോകത്തിന് ഭീഷണിയാകുന്നു

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ്...

വിഴിഞ്ഞം ഇനി ലോകത്തിന്റെ ചരക്കുനീക്ക കേന്ദ്രം! കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ പുറത്ത്

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതാൻ വിഴിഞ്ഞം അന്താരാഷ്ട്ര...

മണ്ഡല പുനര്‍നിര്‍ണയം കഴിഞ്ഞാൽ കേരളത്തിൽ 30 സീറ്റുകൾ; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് വന്‍ നേട്ടം.

ന്യൂഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ചും (Delimitation) അതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്...

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 17, 2026: ഇന്നത്തെ...

Related Articles

Popular Categories

spot_imgspot_img