കൊച്ചി: തുടർച്ചയായ വർദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത് . ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6670 രൂപയായി. ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞ് 53,360 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 5540 രൂപയാണ് ഇന്നത്തെ വില.
സംസ്ഥാനത്ത് ഈ ആഴ്ച മാത്രം സ്വർണവിലയിൽ ഗ്രാമിന് 60 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഗ്രാമിന് 25 രൂപയും, ചൊവ്വാഴ്ച 20 രൂപയും ബുധനാഴ്ച 25 രൂപയും വർധിച്ചിരുന്നു. വെള്ളിയാഴ്ച സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയ ശേഷം മൂന്ന് ദിവസവും വിലയിൽ മാറ്റമുണ്ടായിരുന്നില്ല. തുടർന്ന് തിങ്കളാഴ്ചയാണ് നേരിയ വർധന രേഖപ്പെടുത്തിയത്. തിങ്കളാഴ്ച പവന് 200 രൂപയുടെ വർധനവുണ്ടായി 53,320 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്.
ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.
Read Also: ഇനിയും പഞ്ഞം പറയല്ലേ പോലീസേ; അക്കൗണ്ടിലുണ്ടല്ലോ കോടികൾ; നിഷ്ക്രിയമായി കിടക്കുന്നത് 13.13 കോടി