web analytics

കോഴിക്കോട്ട് പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടെന്ന് പരാതി

കോഴിക്കോട്ട് പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടെന്ന് പരാതി

കോഴിക്കോട്: ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ മുന്നറിയിപ്പില്ലാതെ ഇറക്കിവിട്ടതായി പരാതി. കോഴിക്കോട് ചാലപ്പുറത്താണ് സംഭവം.

ചൊവ്വാഴ്ച രാവിലെ പെണ്‍കുട്ടികള്‍ ഓഫീസിലേക്കും കോളേജിലേക്കും പോയ സമയത്താണ് വീട്ടുടമ വീടുപൂട്ടിപ്പോയതെന്ന് പെണ്‍കുട്ടികള്‍ ആരോപിച്ചു.

വീട്ടുടമയുടെ കൈയില്‍ നിന്ന് ഒരാള്‍ വാടകയ്‌ക്കെടുക്കുകയും അയാളുടെ കൈയില്‍ നിന്ന് മറ്റൊരു യുവതി ഹോസ്റ്റല്‍ നടത്താന്‍ വാടകയ്‌ക്കെടുക്കുകയും ചെയ്തതാണ് ഈ വീടെന്നും കസബ പോലീസ് അറിയിച്ചു.

ഈ യുവതി കുട്ടികളെ പറഞ്ഞുപറ്റിക്കുകയായിരുന്നെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്നും കസബ പോലീസ് വ്യക്തമാക്കി.

ഇറക്കിവിട്ടതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി കാളൂര്‍ റോഡിലുള്ള ഒരു ഹോസ്റ്റലില്‍ താത്കാലികമായാണ് ഇവര്‍ താമസിച്ചത്.

വസ്ത്രങ്ങള്‍ ഉൾപ്പെടെ വീട്ടിനുള്ളിലായതിനാല്‍ തന്നെ ബുധനാഴ്ച രാത്രി പോലീസെത്തി വീടുതുറന്നുകൊടുക്കുന്നതുവരെ വസ്ത്രംമാറ്റാന്‍ സാധിച്ചില്ലെന്നും പെണ്‍കുട്ടികള്‍ പറയുന്നു.

ഹോസ്റ്റല്‍ നടത്തിയ സ്ത്രീയെ ഫോണിൽ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

പെണ്‍കുട്ടികളുടെ വസ്ത്രങ്ങളും മറ്റുസാധനങ്ങളുമെല്ലാം വീട്ടിനുള്ളിലായതിനാല്‍ തന്നെ അതെടുക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ കസബ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.

തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ കസബ പോലീസെത്തി വീട് തുറന്നുകൊടുത്തതോടെയാണ് ഇവർക്ക് സാധനങ്ങളെടുക്കാന്‍ സാധിച്ചത്.

കൃത്യമായി വാടകനല്‍കിയിരുന്നെന്നും ഹോസ്റ്റല്‍ നടത്തിയിരുന്ന യുവതി തങ്ങളോട് കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചു.

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: 2026ലെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ തുടങ്ങുന്നതിന് അഞ്ച് മാസം മുന്‍പാണ് ടൈം ടേബിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2026 ഫെബ്രുവരി 17 ചൊവ്വാഴ്ച ആരംഭിക്കും. മാര്‍ച്ച് 18-ന് ആണ് പരീക്ഷ അവസാനിക്കുക. പന്ത്രണ്ടാം ക്ലാസ് 2026 ഫെബ്രുവരി 17-ന് ആരംഭിച്ച് ഏപ്രില്‍ 4-നും അവസാനിക്കും.

പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകള്‍ രാവിലെ 10:30-ന് ആരംഭിച്ച് ഒറ്റ ഷിഫ്റ്റില്‍ മാത്രമായിരിക്കും നടത്തുകയെന്ന് ബോര്‍ഡ് അറിയിച്ചു.

അതേസമയം ആവശ്യമെങ്കില്‍ പരീക്ഷയുടെ ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നും സിബിഎസ്ഇ വ്യക്തമാക്കി.

പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17ന് ആരംഭിക്കും. കണക്ക് ആയിരിക്കും ആദ്യത്തെ പരീക്ഷ. തുടർന്ന് മാർച്ച് 19ന് ഭാഷാ പേപ്പറോടെ പത്താം ക്ലാസ് പരീക്ഷ അവസാനിക്കും.

12-ാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 17ന് ആരംഭിക്കും. ഏപ്രിൽ 4നായിരിക്കും 12-ാം ക്ലാസ് പരീക്ഷകൾ അവസാനിക്കുന്നത്.

10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള മെയിൻ പരീക്ഷ, 12-ാം ക്ലാസ് കായിക വിദ്യാർഥികൾക്കുള്ള പരീക്ഷ, 10-ാം ക്ലാസ് വിദ്യാർഥികൾക്കുള്ള സെക്കൻഡ് ബോർഡ് പരീക്ഷ, 12-ാം ക്ലാസ് വിദ്യാർഥികൾക്കുള്ള സപ്ലിമെന്ററി പരീക്ഷ എന്നിവയാണ് ഇക്കാലയളവിൽ നടത്തുക.‌

പരീക്ഷ പൂർത്തിയായി പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

204 വിഷയങ്ങളിലായി ഏകദേശം 45 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്.

Summary: Complaint filed in Kozhikode Chalappuram alleging that girls staying in a hostel were evicted without prior notice. Parents and students have raised concerns over the sudden action.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

Related Articles

Popular Categories

spot_imgspot_img