മലപ്പുറം: മലപ്പുറത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം രംഗത്ത്. അരീക്കോട് താലൂക്ക് ആശുപത്രിക്കെതിരെയാണ് കുടുംബത്തിന്റെ ആരോപണം. കടുത്ത പനിയും തളർച്ചയും ഉണ്ടായിട്ടും ആവശ്യമായ ചികിത്സ നൽകിയില്ല, രോഗത്തെ നിസ്സാരവൽക്കരിച്ച് മരുന്ന് തന്ന് വീട്ടിലേക്കയച്ചു എന്നാണ് കുടുംബം പറയുന്നത്.(Girl dies of amoebic encephalitis: Family against Hospital)
മലപ്പുറം കീഴുപറമ്പ് ദിയ ഫാത്തിമയുടെ കുടുംബം ആണ് ആരോപണം ഉന്നയിച്ചത്. അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ ലക്ഷണങ്ങൾ ഗൗനിച്ചില്ല എന്ന് കുടുംബം പറഞ്ഞു. ഡിസംബർ 26 നാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ദിയ ഫാത്തിമ മരിച്ചത്.