ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളി ഗിൽബർട്ട് റോമൻ അന്തരിച്ചു.
ബിസിനസ് ആവശ്യങ്ങൾക്കായി മലേഷ്യയിലായിരുന്ന ഗിൽബർട്ട് ഇന്നലെ രാവിലെ ക്വലാലംപൂരിലാണ് അന്തരിച്ചത്.
ലണ്ടൻ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനായിരുന്നു ഗിൽബർട്ട്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
ഈസ്റ്റ്ഹാമിലായിരുന്നു ഗിൽബർട്ട് കുടുംബസമേതം താമസിച്ചിരുന്നത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ സംസ്കാര ചടങ്ങുകൾ നിശ്ചയിക്കൂ.
ഭാര്യ: ഫ്രീഡ ഗോമസ്. മക്കൾ: രേഷ്മ, ഗ്രീഷ്മ, റോയ്”