ദീർഘായുസ്സ് നിങ്ങളുടെ ലക്ഷ്യങ്ങളിൽ ഒന്നാണെങ്കിൽ, നിങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ സഹായിക്കുന്ന അനുയോജ്യമായ ഭക്ഷണക്രമം എന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്. ശരീര ഭാരം കുറയ്ക്കാനോ, അല്ലെങ്കിൽ കൂടുതൽ ആരോഗ്യകരമായി ജീവിക്കാനോ ഒക്കെയാണ് നാം പ്രത്യേക ഭക്ഷണ ക്രമങ്ങൾ പാലിക്കുന്നത്. Get used to this diet; You can increase your lifespan by 20 percent
നീണ്ട 36 വർഷത്തെ പഠനത്തിനിടെ ഈ ഭക്ഷണക്രമങ്ങളിൽ ഏതെങ്കിലും പിന്തുടരുന്ന ആളുകൾ മരിക്കാനുള്ള സാധ്യത 20% കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. ഈ ഭക്ഷണക്രമം പിന്തുടരുന്നവർക്ക് കാൻസർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയും കുറവാണ് എന്ന് പഠനങ്ങളിൽ കണ്ടെത്തിയിരിക്കുകയാണ്.
എന്താണ് ഹാർവാർഡ് ഡയറ്റ്?
ലാസ് വെഗാസിലെ നെവാഡ യൂണിവേഴ്‌സിറ്റിയിലെ ന്യൂട്രീഷൻ & ഡയറ്ററ്റിക്‌സിലെ ഡിഡാക്റ്റിക് പ്രോഗ്രാമിന്റെ പ്രോഗ്രാം ഡയറക്ടറായ സാമന്ത കൂഗൻ പറയുന്നതനുസരിച്ച് , ഹാർവാർഡ് ഡയറ്റ് അഥവാ ഹെൽത്തി ഈറ്റിംഗ് പ്ലേറ്റ്, 2011 ജൂണിൽ USDA വികസിപ്പിച്ചെടുത്ത MyPlate-ന് സമാനമാണ്.
നിങ്ങളുടെ പ്ലേറ്റ്/ഭക്ഷണത്തിന്റെ 1/2 ഭാഗം പഴങ്ങൾ/പച്ചക്കറികൾ, 1/4 ധാന്യങ്ങളിൽ നിന്ന്, 1/4 പ്രോട്ടീനുകൾ എന്നിവ ഉൾക്കൊള്ളണമെന്ന് ഈ ആശയം മുന്നോട്ടുവയ്ക്കുന്നു.
ഹാർവാർഡ് ഡയറ്റ് ആ പാൽ ഉൽപ്പങ്ങൾക്കു പകരം വെള്ളം, കാപ്പി അല്ലെങ്കിൽ ചായ പോലുള്ള പാനീയങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു.
ഈ ഡയറ്റ് അനുസരിച്ച് പഞ്ചസാരയോ പഞ്ചസാര ഉൾപ്പെട്ട ഭക്ഷണങ്ങളോ ഉപേക്ഷിക്കേണ്ടതാണ്. മാത്രമല്ല, പാൽ, പാൽ ഉൽപ്പന്നങ്ങൾ എന്നിവ വളരെ ചുരുക്കി മാത്രം ഉപയോഗിക്കുക.
ഹാർവാർഡ് ഡയറ്റ് അനുസരിച്ച് ഭക്ഷണത്തിൽ മിതമായ അളവിൽ ആരോഗ്യകരമായ കൊഴുപ്പുകൾ – സസ്യ എണ്ണകളുടെ രൂപത്തിൽ, ഒലിവ്, കനോല, സോയ, നിലക്കടല, ധാന്യം, സൂര്യകാന്തി എണ്ണകൾ തുടങ്ങിയവ ഉൾപ്പെടുത്തുക.
ഹാർവാർഡ് ഡയറ്റിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?
ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, രക്താതിമർദ്ദം എന്നിവയ്ക്കുള്ള സാധ്യത ഈ ഡയറ്റ് ഇല്ലാതാക്കുന്നു. ഭാരം കുറയ്ക്കുന്നതും ഈ ഭക്ഷണത്തിന്റെ ഒരു ഗുണമാണ്. ഹാർവാർഡ് ഡയറ്റിൽ സംസ്‌കരിച്ച ഭക്ഷണങ്ങളും പൂരിത കൊഴുപ്പുകളും കുറവായതിനാൽ ആണ് ഈ അസുഖങ്ങളിൽ നിന്നും മോചനം ലഭിക്കുന്നത്.
ഹാർവാർഡ് ഡയറ്റ് ഒരു ‘ഡയറ്റ്’ എന്നതിലുപരി ഭക്ഷണ ‘പദ്ധതി’ ആണ്. അതായത് ഡയറ്റ് എന്ന് കേൾക്കുമ്പോൾ നമുക്കുണ്ടാകുന്ന നിയതമായ ഒരു ഭക്ഷണക്രമം ഈ ഡയറ്റിൽ ഇല്ല. പകരം ആരോഗ്യകരമായ, ഒരു ഭക്ഷണ ശീലം ഉണ്ടാക്കുകയാണ് ഈ ഡയറ്റ് ചെയ്യുന്നത്.
ഈ ഭക്ഷണരീതിയിൽ കൊളസ്ട്രോൾ, പൂരിത കൊഴുപ്പ്, സോഡിയം എന്നിവ കുറവായിരിക്കുന്നതിനു പുറമേ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ്, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈറ്റോകെമിക്കലുകൾ എന്നിവയും നിറഞ്ഞിരിക്കുന്നു.
ചുരുക്കിപ്പപറഞ്ഞാൽ ഈ ഭക്ഷണക്രമത്തിൽ ഉൾപ്പെടുന്നവ ഇവയാണ്:
മിക്ക ഭക്ഷണങ്ങളിലും പച്ചക്കറികളും പഴങ്ങളും പ്രധാനമായിരിക്കണം (നിങ്ങളുടെ പ്ലേറ്റിന്റെ 1/2)
നിങ്ങളുടെ ഭക്ഷണത്തിൽ ധാന്യങ്ങൾ കൂടുതൽ ഉപയോഗിക്കുക. (നിങ്ങളുടെ പ്ലേറ്റിന്റെ 1/4)
ആരോഗ്യകരമായ പ്രോട്ടീൻ മാത്രം ഉപയോഗിക്കുക (നിങ്ങളുടെ പ്ലേറ്റിന്റെ 1/4)
ആരോഗ്യകരമായ എണ്ണകൾ (മിതമായ അളവിൽ) ഉപയോഗിച്ച് വേവിക്കുക
പാലിന് പകരം വെള്ളവും ചായയും കാപ്പിയും കഴിക്കുക.
സംസ്കരിച്ച പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, പരിപ്പ്, ധാന്യങ്ങൾ എന്നിവയ്ക്ക് ഈ ഡയറ്റ് വളരെയധികം പ്രാധാന്യം നൽകുന്നു. മിതമായ അളവിൽ തൈര്, ചീസ്, കോഴി, മത്സ്യം എന്നിവയാണ് ഈ ഡയറ്റ് ഉപയോഗിക്കുന്നത്.