മലപ്പുറം: നടുറോഡിൽ വാഹനം നിർത്തിയത് ചോദ്യം ചെയ്തതിന് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണമെന്ന് പരാതി. മലപ്പുറം മങ്കട വലമ്പൂരിൽ വെച്ചാണ് സംഭവം. കരുവാരക്കുണ്ട് സ്വദേശി ഷംസുദ്ദീനാണ് മർദനമേറ്റത്.(gang attack on youth in Malappuram)
കഴിഞ്ഞ ഞായറാഴ്ച അഞ്ച് മണിയോടെയാണ് ആക്രമണം നടന്നത്. വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തതിനാണ് തന്നെ മർദിച്ചതെന്നു ഷംസുദ്ദീൻ പറയുന്നു. ഒന്നര മണിക്കൂറോളം അവശനായി കിടന്നിട്ടും ആരും ആശുപത്രിയിൽ എത്തിച്ചില്ലെന്നും ആണ് ആരോപണം.
ഒരു മരണവീട്ടില്‍ പോയി തിരികെ വരുന്ന വഴി റോഡിന്‍റെ നടുവില്‍ ബൈക്ക് നിര്‍ത്തിയത് ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. ആദ്യം കമ്പ് കൊണ്ട് അടിച്ചു. പിന്നാലെ കൂടുതല്‍ ആളുകള്‍ എത്തി ആക്രമിക്കുകയായിരുന്നു. ഒരാള്‍ തന്നെ കമ്പി കൊണ്ട് മുഖത്തടിച്ചുവെന്നും ഷംസുദ്ദീൻ പറഞ്ഞു.
ആക്രമണ സമയത്ത് നാട്ടുകാർ ഉണ്ടായിരുന്നെങ്കിലും മര്‍ദിക്കുന്നവരെ പേടിച്ച് ആശുപത്രിയിലെത്തിച്ചില്ല. പിന്നീട് സ്വന്തം നാട്ടില്‍ നിന്നും ആളുകളെത്തിയാണ് ആശുപത്രിയിലെത്തിച്ചത് എന്നും യുവാവ് കൂട്ടിച്ചേർത്തു.