News4media TOP NEWS
ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ സംശയാസ്പദമായ നിലയിൽ കണ്ട കാർ പരിശോധിച്ചു; പോലീസിനു നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐ ക്കും സിപിഒമാർക്കും പരിക്ക്; സംഭവം കോഴിക്കോട് നടക്കാവിൽ നാവിക സേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചു; രണ്ടു മത്സ്യതൊഴിലാളികളെ കാണാതായി

കുക്കറിൽ ഒരു ഫുൾ ചിക്കൻ റോസ്റ്റ്

കുക്കറിൽ ഒരു ഫുൾ ചിക്കൻ റോസ്റ്റ്
November 22, 2023

നോൺ വെജ് പ്രേമികൾക്ക് ചിക്കൻ വിഭവങ്ങൾ പരീക്ഷിക്കാൻ ഏറെ ഇഷ്ടമാണ്. വ്യത്യസ്ത ചിക്കൻ രുചികൾ തേടി പോകുന്നവർക്കുള്ള ഒരു കിടിലൻ വിഭവമായല്ലോ. അവ്നും ഗ്രില്ലും വേണമെന്നില്ല. വെറും 20 മിനിറ്റ് കൊണ്ട് പ്രഷർ കുക്കറിൽ ഫുൾ ചിക്കൻ റോസ്റ്റ് തയ്യാറാക്കാം.

ചേരുവകൾ

▪️ചിക്കൻ – 500 ഗ്രാം

▪️മുളകുപൊടി – 1 ടീസ്പുൺ

▪️മഞ്ഞൾപ്പൊടി – ½ ടീസ്പുൺ

▪️മല്ലിപ്പൊടി – ¼ ടീസ്പുൺ

▪️കുരുമുളകുപൊടി – 1 ടീസ്പുൺ

▪️ഗരംമസാലപ്പൊടി – 1 ടീസ്പുൺ

▪️തൈര് – 1 ടേബിൾ സ്പൂൺ

▪️ഉപ്പ് – ആവശ്യത്തിന്

▪️വെളിച്ചെണ്ണ – 1 ടേബിള്‍സ്പ്പുൺ

▪️ഇഞ്ചി ചതച്ചത് – 2 ടീസ്പുൺ

▪️വെളുത്തുള്ളി ചതച്ചത് – 1 ടേബിള്‍സ്പ്പുൺ

▪️കറിവേപ്പില – ആവശ്യത്തിന്

മസാല തയാറാക്കാനായി

▪️വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ

▪️വെളുത്തുള്ളി – 3 എണ്ണം

▪️സവാള – 1 എണ്ണം

▪️കശുവണ്ടി – ആവശ്യത്തിന്

▪️കറിവേപ്പില – ആവശ്യത്തിന്

▪️മുളകുപൊടി – ½ ടീസ്പുൺ

▪️ടൊമാറ്റോ കെച്ചപ്പ് – 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

▪️ചിക്കൻ കഴുകി വൃത്തിയാക്കി നല്ലതുപോലെ വരഞ്ഞ ശേഷം മസാലപ്പൊടികളും തൈരും ഒരു സ്പൂണ്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തു നല്ലതുപോലെ തിരുമ്മി പിടിപ്പിച്ച് കുറഞ്ഞത് ഒന്നര മണിക്കൂർ മസാല പിടിക്കാൻ വയ്ക്കുക.

▪️പ്രഷർ കുക്കറിൽ രണ്ടു സ്പൂൺ വെളിച്ചെണ്ണ ചൂടാക്കിയശേഷം കോഴി ഇറക്കി വച്ച് രണ്ടു മിനിറ്റ് മീഡിയം തീയിലും അതിനുശേഷം ചെറുതീയിൽ 12 മിനിറ്റ് വേവിച്ചെടുക്കുക.

▪️വലിയൊരു പാനിൽ 2 ടേബിൾസ്പ്പൂൺ വെളിച്ചെണ്ണ ചൂടാക്കി വെന്ത കോഴി അതിലേക്കു വച്ച് എല്ലാ വശങ്ങളും മൊരിച്ചെടുത്ത ശേഷം എണ്ണയിൽ നിന്നും കോരി മാറ്റുക.

▪️കോഴി വറുത്ത എണ്ണയിലേക്കു വെളുത്തുള്ളി, സവാള, അണ്ടിപ്പരിപ്പ്, കറിവേപ്പില എന്നിവ ചേർത്തു പച്ച മണം മാറിയ ശേഷം അതിലേക്ക് അൽപം മുളകുപൊടിയും കുറച്ച് ടൊമാറ്റോ കെച്ചപ്പും ചേർത്തു മൂപ്പിച്ച് കോഴി വേവിച്ചപ്പോൾ ഇറങ്ങിയ വെള്ളം കൂടി ചേർത്തു നല്ലതുപോലെ തിളപ്പിച്ച ശേഷം വറുത്ത കോഴി ചേർത്ത് എല്ലാ വശങ്ങളിലും മസാല പുരട്ടി കൊടുക്കുക.

▪️ചോറ്, ചപ്പാത്തി, അപ്പം, പൊറോട്ട എന്നിവയോടൊപ്പം കഴിക്കാൻ സ്വാദിഷ്ടമായ ഫുൾ ചിക്കൻ റോസ്റ്റ് റെഡി.

 

Read Also: ഈ മീൻ തോരൻ കിടിലൻ അല്ലെ

Related Articles
News4media
  • Food
  • India
  • News
  • Top News

‘ഭാരത് അരി’ വീണ്ടും വിപണിയിലെത്തുന്നു ; അഞ്ച് രൂപ കൂടി

News4media
  • Food
  • International
  • News
  • Top News

കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുരുങ്ങി; യുവാവിന്റെ ദ്രുതഗതിയിലെ ഇടപെടൽ രക്ഷയായി

News4media
  • Food
  • Health
  • Top News

വൃത്തിഹീനമായ അടുക്കള,ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല; ഇടുക്കി പൈനാവിലെ ബുഹാരി ഹോട്ടലും ഗവ. എന്‍...

News4media
  • Food

പ്രാതലിനു കഴിക്കാം ഓട്സ് തെരളിയപ്പം

News4media
  • Food

കിടുക്കാച്ചി മട്ടണ്‍ സ്റ്റൂ ഉള്ളപ്പോ പിന്നെന്ത് വേണം

News4media
  • Food

കിടിലന്‍ ടേസ്റ്റില്‍ ഇടിച്ചക്ക 65

News4media
  • Food

ഓര്‍മ്മയില്‍ രുചി വളര്‍ത്തും മാമ്പഴപ്പുളിശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]