കോഴിക്കോട്: കോഴിക്കോട് എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഡിപ്പോയിൽ നിന്നും ഇന്ധനം ചോർന്നു. അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് ഡീസൽ പുറത്തേക്ക് ചോർന്നത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ഡീസല്‍ ചോര്‍ച്ച ശ്രദ്ധയിൽപ്പെടുന്നത്.(Fuel leaked in Elathur, Kozhikode)
600 ലിറ്ററോളം ഇന്ധനം ചോര്‍ന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ചോർച്ചയെ തുടർന്ന് ഓവുചാലുകളിലേക്ക് ഒഴുകിയെത്തിയ ഡീസല്‍ ശേഖരിക്കാന്‍ നാട്ടുകാരും തടിച്ചുകൂടി. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാൽ ഡിപ്പോയിലെ മുന്നറിയിപ്പ് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ഇന്ധനം നിറഞ്ഞൊഴുകിയതാണെന്നാണ് എച്ച്പിസിഎല്‍ അധികൃതർ നൽകുന്ന വിശദീകരണം.
മുമ്പും ഇത്തരത്തില്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഡീസല്‍ ഇതിനകം തന്നെ പുഴയിലേക്കും കടലിലേക്കും ഒഴുകിയെത്തിയിട്ടുണ്ടെന്നും താമസിയാതെ കിണറുകള്‍ മലിനമാകുമെന്ന ആശങ്കയുണ്ടെന്നും നാട്ടുകാര്‍ പ്രതികരിച്ചു. അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തി.