web analytics

റിലയൻസിൽ10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കഴിഞ്ഞ് 50,000 രൂപയാക്കി മടക്കി തരും!കെ.എസ്.ചിത്രയുടെ പേരിൽ തട്ടിപ്പ്

ഗായിക കെ.എസ്.ചിത്രയുടെ പേരിൽ തട്ടിപ്പ്. ഗായികയുടെ പേരും ചിത്രവും ഉപയോഗിച്ച് സൃഷ്‌ടിച്ച വ്യാജ ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് നിക്ഷേപ വാഗ്ദാനം നൽകി പലർക്കും സന്ദേശങ്ങള്‍ പോയിട്ടുണ്ട്.Fraud in the name of singer KS Chitra

ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ട് എന്നും ആരും വഞ്ചിതരാകരുതെന്നും കെ.എസ്.ചിത്ര പറഞ്ഞു.

തൻ്റെ പേരിലും വ്യാജൻ ഇറങ്ങിയത്തിൻ്റെ അമ്പരപ്പിലാണ് ചിത്ര. മെസേജ് ലഭിച്ചവരിൽ പലരും ‘ചിത്ര ചേച്ചി തന്നെയാണോ’ ഇതെന്നു ചോദിച്ചു.

അതിന് അതെയെന്ന തരത്തിൽ മറുപടികൾ അയയ്ക്കുകയും കൂടുതൽ ചാറ്റുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. താൻ പിന്നണി ഗായികയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ അംബാസഡറുമാണെന്ന് വ്യാജ അക്കൗണ്ടിൽ നിന്നുമയച്ച മെസേജിൽ പറയുന്നു.

റിലയൻസിൽ10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കഴിഞ്ഞ് 50,000 രൂപയാക്കി മടക്കി തരുമെന്നും താൽപര്യമെങ്കിൽ നിക്ഷേപം എങ്ങനെ തുടങ്ങണമെന്ന് തന്നോടു ചോദിച്ചാൽ മതിയെന്നുമുള്ള തരത്തിലാണ് ചിത്രയുടെ പേരിൽ വ്യാജ മെസേജുകൾ പോയിരിക്കുന്നത്.

വ്യാജ പ്രൊഫൈലിനെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ സൈബർ ക്രൈം വിഭാഗവുമായി ബന്ധപ്പെട്ടു. അവർ ഇത്തരത്തിലുള്ള 5 വ്യാജ പ്രൊഫൈലുകൾ റിമൂവ് ചെയ്തുവെന്നും ചിത്ര പറഞ്ഞു.

ചിത്ര, ആരാധകർക്ക് ഐ ഫോൺ അടക്കമുള്ള സമ്മാനങ്ങൾ കരുതിവച്ചിട്ടുണ്ടെന്നു ടെലഗ്രാം വഴി മെസേജുകളും പോയിരുന്നു. പരാതി നൽകിയതിന് പിന്നാലെ ടെലഗ്രാം അക്കൗണ്ട് deactivate ചെയ്തതായി കണ്ടെത്തി.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

ആശാ ഭോസ്‌ലെ അന്തരിച്ചു: ഇന്ത്യൻ സംഗീത ലോകം നിശബ്ദമായി; ഇതിഹാസ ഗായികയുടെ അന്ത്യം മുംബൈയിൽ

ആശാ ഭോസ്‌ലെ അന്തരിച്ചു: ഇന്ത്യൻ സംഗീത ലോകം നിശബ്ദമായി; ഇതിഹാസ ഗായികയുടെ...

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

Related Articles

Popular Categories

spot_imgspot_img