web analytics

കോഴിക്കോട് കോഴിക്കൂട് തകർത്ത് കാട്ടുപൂച്ച; കോഴികൾ ചത്തു

കോഴിക്കോട്: കോഴിക്കോട്കാട്ടുപൂച്ചയുടെ ആക്രമണത്തിൽ വളർത്തു കോഴികൾ ചത്തു. കൂടരഞ്ഞിയിലാണ് സംഭവം. മേലേ ലക്ഷം വീട് കൊമ്മ റോഡിൽ മുഹമ്മദിന്‍റെ കോഴികളെയാണ് കാട്ടുപൂച്ച കൊന്നത്.

ഇന്നലെ രാത്രിയിൽ കോഴികൾ ബഹളം വെയ്ക്കുന്നത് കേട്ട് വീട്ടുകാർ മുറ്റത്തിറങ്ങി നോക്കിയപ്പോഴാണ് 9 കോഴികളെ ചത്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തയുണ്ടായിരുന്നില്ല.

തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ കാട്ടുപൂച്ചയാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപും സമാനമായ രീതിയിൽ കോഴികൾക്ക് നേരെ അക്രമണമുണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു.

കോഴിക്കൂടിന്റെ നെറ്റ് തകർത്ത് അകത്ത് കടന്നാണ് കാട്ടുപൂച്ച കോഴികളെ കൊന്നത്. 50 ഓളം കോഴികളായിരുന്നു കൂട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ 10000 രൂപയോളം നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img