അഴിമതി കേസില്‍ മുവാറ്റുപുഴ മുൻ ആർഡിഒ വി.ആർ. മോഹനൻ പിള്ളയ്ക്ക് 7 വർഷം കഠിന തടവും 25,000 രൂപ പിഴയും. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന വകുപ്പു പ്രകാരം മോഹനൻ പിള്ളയെ ശിക്ഷിച്ചത്. Former RDO of Muvattupuzha sentenced to 7 years imprisonment and fine of Rs.25000.
2016ൽ മൂവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വിജിലൻസ് കോടതി ജഡ്ജി എൻ.വി.രാജു മുൻ ആർഡിഒയെ ശിക്ഷിച്ചത്.
ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതിയെ മുവാറ്റുപുഴ സബ് ജയിലിൽ റിമാൻഡ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.എ.സരിത ഹാജരായി.
പാടത്തോടു ചേർന്നുള്ള വീട്ടുവളപ്പിലെ ഇടിഞ്ഞുവീണ സംരക്ഷണ ഭിത്തി നന്നാക്കുന്നതിന് സർക്കാർ സഹായത്തിന് അപേക്ഷിച്ച വീട്ടുടമയോടാണ് മോഹനൻ കൈക്കൂലി ആവശ്യപ്പെട്ടത്.
കൈക്കൂലി നൽകിയില്ലെങ്കിൽ നിർമാണം നിർത്തി വയ്ക്കാനായിരുന്നു മോഹനൻ പിള്ളയുടെ നിർദേശം. എല്ലാ രേഖകളും ഉണ്ടായിട്ടും ആർഡിഒ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വീട്ടുടമ വിജിലൻസിനെ വിവരം അറിയിച്ചത്.