web analytics

നവകേരള സദസില്‍ പരാതി കൊടുത്തതിന് ജോലിയിൽ നിന്നും പിരിച്ചുവിട്ടു; മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കൊച്ചി: എറണാകുളം റവന്യൂ ടവറിന് സമീപത്തെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. ഭവന നിര്‍മാണ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന സൂരജാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഭവന നിര്‍മാണ ബോര്‍ഡില്‍നിന്ന് അടുത്തിടെ പിരിച്ചുവിട്ട താനുള്‍പ്പെടെയുള്ള 13 പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സൂരജിന്റെ ആത്മഹത്യാ ഭീഷണി. തീരുമാനം പുനഃപരിശോധിക്കാമെന്ന് റവന്യൂ മന്ത്രി കെ.രാജന്റെ ഓഫീസില്‍നിന്നും ഉറപ്പ് ലഭിച്ചതിനു ശേഷമാണ് ഇയാള്‍ താഴെ ഇറങ്ങിയത്.

എറണാകുളം റവന്യൂ ടവറിനു മുന്നില്‍ കെഎസ്ഇയു, എഐടിയുസി സംഘടനകളുടെ റിലേ നിരാഹാര സമരം നടന്നിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ സൂരജ് മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പ്രതിദിനം 100 രൂപ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നവകേരള സദസ്സില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് തങ്ങളെ ജോലിയില്‍നിന്നും പിരിച്ചുവിട്ടതെന്ന് സമരക്കാര്‍ ആരോപിക്കുന്നു. സിപിഐ ട്രേഡ് യൂണിയന്‍ സംഘടനയായ എഐടിയുസിയുടെ നേതൃത്വത്തിലാണ് സമരം.

മന്ത്രിസഭയില്‍ സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പാണ് റവന്യൂ. പ്രതികാര നടപടി പിന്‍വലിക്കണമെന്ന് റവന്യൂമന്ത്രി മന്ത്രി കെ. രാജനോട് ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ലെന്നും തൊഴിലാളികള്‍ പ്രതികരിച്ചു.

 

Read Also: വേനലവധിക്ക് ഒരു ഫാമിലി ടൂർ: കോട്ടയത്ത് അദ്ധ്യാപകയുടെ വീട്ടുമുറ്റത്ത് നിന്നും കണ്ടെത്തിയത് 48 മൂർഖൻ പാമ്പുകളെ !

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img