മാനന്തവാടി: വയനാട്ടിൽ ചത്ത ആടുകളെ കാട്ടിലെറിഞ്ഞ സംഘത്തെ വനംവകുപ്പ് കയ്യോടെ പിടികൂടി.
രാജസ്ഥാനില്‍ നിന്നുള്ള ആട് വില്‍പ്പനക്കാരായ നാല് പേരാണ് ബേഗൂർ റെയ്ഞ്ച് സംഘത്തിൻ്റെ പിടിയിലായത്.
ബേഗൂര്‍ റെയ്ഞ്ചിലെ കാട്ടിനുള്ളിൽ ലോറി കടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ആടുകളുടെ ജഡം കണ്ടെത്തിയത്.
ഇവർ സഞ്ചരിച്ചിരുന്ന ലോറിക്കുള്ളില്‍ മുപ്പത്തഞ്ചോളം ആടുകളുടെ ജഡമുണ്ടായിരുന്നതായാണ് റിപ്പോർട്ട്.
രാജസ്ഥാനില്‍ നിന്ന് കോഴിക്കോട് മംഗലാപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആടുകളെ വില്‍പ്പന നടത്തുന്നവരാണ് പിടിയിലായതെന്ന് വനംവകുപ്പ് അറിയിച്ചു.
രാജസ്ഥാൻ സ്വദേശികളായ സദാൻ, മുസ്താക്ക്, നാഥു, ഇർഫാൻ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ഈ യുവാക്കൾ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല ഇത്രയും വലിയ തുക; ജ്യൂസടിച്ചും മുട്ട വിറ്റും ജീവിക്കുന്നവർ കോടികളുടെ ജി.എസ്.ടി അടക്കണമെന്ന്
കാൺപൂർ: സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത വൻതുകയുടെ ജി.എസ്.ടി നോട്ടീസ് കണ്ട് ആ കച്ചവടക്കാർ അമ്പരന്നു.
മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ചെറുകിട കച്ചവടക്കാർക്കാണ് ജി.എസ്.ടി വകുപ്പിന്റെ നോട്ടീസ് ലഭിച്ചത്.
മധ്യപ്രദേശിൽ നിന്നുള്ള മുട്ട വിൽപ്പനക്കാരനായ പ്രിൻസ് സുമനാണ് തനിക്ക് കേട്ടുകേൾവി പോലുമില്ലാത്ത 50 കോടിരൂപയുടെ ബിസിനസ്സിൽ 6കോടി രൂപ കുടിശ്ശിക വരുത്തിയെന്ന് കാണിച്ച്ജി.എസ്.ടി നോട്ടീസ് ലഭിച്ചത്.
ഉത്തർപ്രദേശിൽ നിന്നുള്ള ജ്യൂസ് കച്ചവടക്കാരനായ റഹീസിന് ലഭിച്ചത് 7.5 കോടി രൂപയുടെ കുടിശ്ശിക നോട്ടീസാണ്.
2022 ൽ രജിസ്റ്റർ ചെയ്ത പ്രിൻസ് എന്റർപ്രൈസ് വഴിമധ്യപ്രദേശിൽ നിന്നുള്ള മുട്ടക്കച്ചവടക്കാരൻ തടി, തുകൽ, തുടങ്ങിയവയുടെ വ്യാപാര ഇടപാടുകൾ നടത്തി വരുന്നുണ്ടെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട്.
എന്നാൽ ഇത്രയും വരുമാനം തങ്ങൾക്കുണ്ടായിരുന്നെങ്കിൽ മുട്ട വിറ്റ് ദൈനംദിന കാര്യങ്ങൾ നടത്തേണ്ടിവരുമായിരുന്നോ എന്നാണ് സുമൻ ഇപ്പോൾ ചോദിക്കുന്നത്.
വ്യക്തി വിവരങ്ങൾ മറ്റാരോ ദുരുപയോഗം ചെയ്തതാണെന്നും നടപടിക്കായി പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും സുമന്റെ അഭിഭാഷകൻ പറഞ്ഞു.
മധ്യപ്രദേശിൽ നിന്നുള്ള റഹീമിന്റെ അവസ്ഥയും മറിച്ചല്ല. അദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് 2022 പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭാവന നൽകി എന്ന് റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ ഇരുവരും തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്തതിനെതിരെ നടപടി ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിട്ടുണ്ട്.