web analytics

ഇടുക്കിയിൽ അയ്യപ്പഭക്തർക്കുള്ള താത്ക്കാലിക ശൗചാലയ നിർമാണം തടഞ്ഞ് വനംവകുപ്പ്

ഇടുക്കിയിൽ അയ്യപ്പഭക്തർക്കുള്ള താത്ക്കാലിക ശൗചാലയ നിർമാണം തടഞ്ഞ് വനംവകുപ്പ്

മണ്ഡലകാല തീർഥാടനത്തിന് തിരക്കേറിയ സമയത്ത് പ്രധാന ഇടത്താവളവും കേരള തമിഴ്‌നാട് അതിർത്തി നഗരവുമായ കുമളിയിൽ അയ്യപ്പഭക്തർക്കായി ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങളെച്ചൊല്ലി വനംവകുപ്പും തദ്ദേശഭരണകൂടവും തമ്മിൽ തർക്കം.

കുമളി ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് നിർമിക്കുന്ന താൽക്കാലിക ശൗചാലയത്തിന്റെ പണികൾ വനംവകുപ്പ് തടഞ്ഞു.

നിർമാണത്തിനെത്തിച്ച മണ്ണുമാന്തി ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് കുമളിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ക്ഷേത്ര അധികൃതർ നേരത്തെ തന്നെ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ, താത്ക്കാലിക ശൗചാലയം നിർമിക്കാൻ ഇടുക്കി ജില്ലാ കളക്ടർ കുമളി പഞ്ചായത്തിന് നിർദ്ദേശം നൽകുകയായിരുന്നു. ഇതിന്റെ കോപ്പി വനം വകുപ്പിനും നൽകിയിരുന്നു.

പഞ്ചായത്ത് സെക്രട്ടറി നിർമാണ പ്രവർത്തനങ്ങൾക്കായി വനംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് മുൻകൂട്ടി കത്ത് നൽകിയിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നാണ് അധികൃതർ പറയുന്നു.

ഇതേത്തുടർന്ന് പഞ്ചായത്ത് ടെൻഡർ നടപടികൾ പൂർത്തിയാക്കി ഞായറാഴ്ച പണി ആരംഭിച്ചു. എന്നാൽ കരാറുകാരൻ ജോലി തുടങ്ങിയ ഉടൻ തന്നെ വനപാലകർ സ്ഥലത്തെത്തി നിർമാണം തടയുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയുമായിരുന്നു.

എന്നാൽ ശൗചാലയ നിർമാണത്തിന് വനംവകുപ്പിന്റെ ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നത്.
വിഷയത്തിൽ കളക്ടറുടെ ഉത്തരവ് ഉള്ളതിനാലും തീർത്ഥാടകരുടെ ബുദ്ധിമുട്ട് പരിഗണിച്ചുമാണ് നിർമാണം തുടങ്ങിയതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കിലോമീറ്ററുകളോളം നടന്നെത്തുന്ന ഭക്തർക്ക് പ്രാഥമിക ആവശ്യങ്ങൾക്കായി സൗകര്യമില്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

സംഭവം സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മണ്ഡലകാലം പകുതി പിന്നിട്ടിട്ടും ഭരണകൂടങ്ങൾ തമ്മിലുള്ള ഏകോപനമില്ലായ്മ ഭക്തരെയാണ് വലയ്ക്കുന്നത്.

വിഷയത്തിൽ കളക്ടർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നാണ് അയ്യപ്പഭക്തരുടെ ആവശ്യം.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ...

സമസ്തയുടെ കരുത്തുറ്റ പണ്ഡിത തേജസ്സ് ഇനി ഓർമ്മ; ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർ വിടവാങ്ങി

കണ്ണൂർ: മുസ്ലിം വൈജ്ഞാനിക ലോകത്തിന് നികത്താനാവാത്ത നഷ്ടം സമ്മാനിച്ചുകൊണ്ട് പ്രമുഖ പണ്ഡിതനും...

തീപിടുത്തത്തിൽ തൊഴുത്ത് കത്തി നശിച്ചു; കാളകൾക്ക് ദാരുണാന്ത്യം

തീപിടുത്തത്തിൽ തൊഴുത്ത് കത്തി നശിച്ചു; കാളകൾക്ക് ദാരുണാന്ത്യം അരീക്കോട്: പത്തനാപുരം പൂവത്തിക്കണ്ടിയിൽ തൊഴുത്തിന്...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് നിമിഷങ്ങൾ വ്യത്യാസത്തിൽ

കോഴിക്കോട്: താമരശ്ശേരി കൂടത്തായി അമ്പലമുക്കിൽ ഇന്ന് രാവിലെ ഉണ്ടായ അപകടം കേരളത്തെയാകെ...

കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട ആ ഉദ്വേഗ നിമിഷങ്ങൾ

കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട...

Related Articles

Popular Categories

spot_imgspot_img