web analytics

ബംഗളൂരുവില്‍ നൈജീരിയന്‍ യുവതി മരിച്ച നിലയില്‍; കഴുത്തിലും തലയിലും മുറിവ്; ദുരൂഹത

ബംഗളൂരു: ബംഗളൂരുവില്‍ വിദേശ വനിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ബംഗളൂരുവിലെ ചിക്കജാലയിലാണ് നൈജീരിയന്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴുത്തിലും തലയിലും മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ചിക്കജാലയിലെ ആളൊഴിഞ്ഞ മൈതാനത്തിന് സമീപമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

30 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് ഇവിടെ നിന്നും കണ്ടെടുത്തത്. മറ്റെവിടെ വച്ചെങ്കിലും കൊലപ്പെടുത്തിയശേഷം മൈതാനത്ത് കൊണ്ടുവന്നിട്ടതാകാമെന്നാണ് പൊലീസ് നിഗമനം.

യുവതിയുടെ തലയ്ക്കും കഴുത്തിനുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ യുവതിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കൊലപാതകത്തില്‍ ലഹരി സംഘങ്ങള്‍ക്ക് പങ്കുണ്ടോ എന്നതടക്കം വിശദമായി പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img